യൂറോപ്യൻ വമ്പന്മാരുടെ പ്രതീക്ഷ തകർത്ത് തകർപ്പൻ നീക്കവുമായി ആഴ്സനൽ
ഈ സീസണിൽ ആഴ്സനൽ നടത്തുന്ന പ്രകടനം മോശമാണെങ്കിലും ടീമിനു വേണ്ടി വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്ന യുവതാരമായ ബുകയോ സാക്കോക്ക് ദീർഘകാല കരാർ നൽകി ആഴ്സനൽ. പതിനെട്ടുകാരനായ താരവുമായി കരാർ പുതുക്കിയ വിവരം ആഴ്സനൽ തന്നെയാണ് പുറത്തു വിട്ടത്. താരത്തിന്റെ പിന്നാലെയുള്ള നിരവധി ടീമുകൾക്ക് തിരിച്ചടിയാണ് ഈ നീക്കം.
ഏഴു വയസു മുതൽ ആഴ്സനൽ അക്കാദമിയിലുള്ള സാക്കോ ടീം പതറുമ്പോഴും മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. പതിനൊന്ന് അസിസ്റ്റുകളാണ് താരം ഈ സീസണിൽ നൽകിയത്. ഇക്കാര്യത്തിൽ ആഴ്സനലിൽ സെസ് ഫാബ്രിഗസിനു ശേഷം ഇരട്ടയക്കം തികക്കുന്ന ആദ്യത്തെ കൗമാര താരമാണ് സാക്കോ. 2006/07 സീസണിലാണ് ഫാബ്രിഗസ് സമാനമായ പ്രകടനം കാഴ്ച വെച്ചത്.
⚪️ Set lock screen
— Arsenal (@Arsenal) July 1, 2020
⚪️ Set home screen
🔘 Set both
✍️ #SakaSigns pic.twitter.com/XoxbJUGOL4
മുന്നേറ്റ നിരയിലും പ്രതിരോധത്തിലുമടക്കം നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാണ് ബുകയോക്ക സാക്കോ. ഇംഗ്ലണ്ടിനും നൈജീരിയക്കും വേണ്ടി കളിക്കാൻ കഴിയുന്ന താരവുമായി പുതിയ കരാർ ഒപ്പിടാൻ കഴിഞ്ഞതിൽ പരിശീലകൻ അർടേട്ട സന്തോഷം പ്രകടിപ്പിച്ചു. താരവുമൊത്ത് കൂടുതൽ കാലം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സാക്കോയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നും അർടേട്ട പറഞ്ഞു.
എത്ര കാലത്തേക്കാണ് സാക്കോ കരാർ പുതുക്കിയതെന്ന് ആഴ്സനൽ വ്യക്തമാക്കിയിട്ടില്ല. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുണ്ടായിരുന്ന താരം കോൺട്രാക്ട് പുതുക്കിയത് നിരവധി ക്ലബുകൾക്ക് തിരിച്ചടിയാണ്. ലിവർപൂളും ഡോർട്മുണ്ടുമാണ് താരത്തെ സ്വന്തമാക്കാൻ പ്രധാനമായും രംഗത്തുണ്ടായിരുന്നത്.