കയ്യിലുള്ള മരതകത്തെ ആഴ്‌സണൽ എങ്ങനെ കൈവിട്ടു? വിമർശനവുമായി ആഴ്‌സണൽ ചീഫുകൾ

ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണൽ നിരവധി മികച്ച താരങ്ങളെ കൈവിട്ടു കളഞ്ഞിട്ടുണ്ട്. അലക്സിസ് സാഞ്ചസ്, ഒലിവിയർ ജിറൂഡ് എന്നിങ്ങനെ അടുത്തിടെ കൈവിട്ടുകളഞ്ഞ മികച്ച തരങ്ങളാണെങ്കിലും ഭാവിതാരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു താരത്തെ ക്ലബ്ബ് എങ്ങനെയാണു കൈവിട്ടു കളഞ്ഞതെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഴ്‌സണലിലെ ചീഫുമാരിൽ ചിലർ.
നിലവിൽ എസി മിലാനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന അൾജീരിയൻ മധ്യനിരതാരം ഇസ്മയേൽ ബെന്നാസെറിനെ ആഴ്‌സണൽ കൈവിട്ടു കളഞ്ഞതിനെതിരെയാണ് ചീഫുകളുടെ വിമർശനം. ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന സ്‌റ്റെഫാനോ പയോളിയുടെ എസി മിലാന്റെ മധ്യനിരയിലെ മരതകമായി മാറിയിരിക്കുകയാണ് ബെന്നാസെർ. 2019ൽ സീരി എയിലെ മറ്റൊരു ക്ലബ്ബായ എംപോളിയിൽ നിന്നാണ് പയോളിയുടെ എസി മിലാൻ താരത്തെ റാഞ്ചുന്നത്.
— Mirror Football (@MirrorFootball) December 3, 2020
ആഴ്സണലിലെ രണ്ടു വർഷത്തെ കരിയറിൽ അകെ ഒരു മത്സരം മാത്രം കളിക്കാൻ സാധിച്ച ബെന്നാസെർ ഇറ്റാലിയൻ ക്ലബ്ബായ എംപോളിയിലെത്തുന്നത് 2017ലാണ്. എംപോളിക്കായി മികച്ച പ്രകടനം തുടർന്ന താരത്തിൽ എസി മിലാൻ പരിശീലകൻ സ്‌റ്റെഫാനോ പയോളിയുടെ നോട്ടമിടുകയായിരുന്നു. എസി മിലാനിലെത്തിയത് താരത്തിന്റെ കരിയറിലെ വഴിതിരിവാണെന്നാണ് പിന്നീട് കാലം തെളിയിക്കുന്നത്.
ഇറ്റലിയിലെ താരത്തിന്റെ പ്രകടനത്തിന്റെ വെളിച്ചത്തിൽ താരത്തെ വിട്ടുകളഞ്ഞത് വലിയ മണ്ടത്തരമായെന്നാണ് ചീഫുകൾ അഭിപ്രായപ്പെടുന്നത്. എംപോളിയുമായുള്ള കരാറിൽ താരത്തെ തിരിച്ചു വാങ്ങാനുള്ള നിബന്ധന ഉണ്ടായിരുന്നപ്പോൾ എങ്ങനെയാണു ഈ ഡീൽ നടന്നതെന്ന ചോദ്യമാണ് ആഴ്‌സണൽ ചീഫുകൾ ഉന്നയിക്കുന്നതെന്നാണ് ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോയുടെ റിപ്പോർട്ടു ചെയ്യുന്നത്. എന്തായാലും ഇറ്റലിയിലേക്കുള്ള കൂടുമാറ്റം തന്റെ കരിയർ തന്നെ മാറ്റി മറിച്ചുവെന്നാണ് ബെന്നാസെറിന്റെ അഭിപ്രായം.