കണ്ണഞ്ചിപ്പിക്കുന്ന ഓഫർ, ഒബമയാങിനെ നിലനിർത്താൻ തുനിഞ്ഞിറങ്ങി ആഴ്‌സണൽ.

സൂപ്പർതാരം പിയറി എമെറിക് ഒബമയാങ്ങിനെ  നിലനിർത്താൻ പുതിയ മെച്ചപ്പെട്ട കരാറിനു  ശ്രമിക്കുകയാണ് ആഴ്‌സണൽ. ആഴ്ചയിൽ 250000 യൂറോയുടെ  വമ്പൻ  ഓഫറാണ്  താരത്തെ നിലനിർത്താൻ  ആഴ്‌സണൽ  നൽകാനൊരുങ്ങുന്നത്. നിലവിൽ ഒരു വർഷത്തേക്ക്  കൂടി കരാറുണ്ടെങ്കിലും യൂറോപ്പ ലീഗിലേക്ക് പോലും യോഗ്യത നേടാതിരുന്നതാണ്  താരത്തെ മാറിച്ചിന്തിപ്പിക്കുന്നത്.

ആഴ്സണലിൽ  ഒബമയാങിന് ഇപ്പോൾ 198000 യൂറോയാണ് ആഴ്ചയിൽ ലഭിക്കുന്നതെങ്കിലും പുതുക്കിയ കരാറിൽ ഏകദേശം ഓസിലിനോടൊപ്പം തന്നെ ശമ്പളം ലഭിക്കും. 350000 യൂറോ ആഴ്ചയിൽ വാങ്ങുന്ന ഓസിലാണ് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത്. പരിശീലകൻ മൈക്കൽ അർട്ടേറ്റയുമായി നല്ല ബന്ധം പുലർത്തുന്ന ഒബമയാങിനെ ഇതോടെ ആഴ്സണലിൽ തന്നെ നിലനിർത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ടതോടു കൂടി ഒബമയാങ്‌ ആഴ്‌സണൽ വിടാനൊരുങ്ങി നിൽക്കുകയായിരുന്നു. ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അബ്യുഹങ്ങൾ ഉണ്ടെങ്കിലും മറ്റു യൂറോപ്യൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്റർമിലാനും താരത്തിന്റെ പിറകിലുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യൂറോപ്പ ലീഗിനു പോലും യോഗ്യത നേടാതെ 1965നു ശേഷം ആദ്യമായാണു ആഴ്‌സണൽ പോയിന്റ് പട്ടികയിൽ ആദ്യ ആറിന് താഴെ ഫിനിഷ് ചെയുന്നത്. അടുത്തിടെ നടന്ന ആസ്റ്റൺവില്ലയുമായുള്ള മത്സരത്തിൽ തോറ്റെങ്കിലും മൈക്കൽ അർട്ടേറ്റക്ക് ആഴ്‌സണൽ ബോർഡ് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ  യോഗ്യതയാണ് ഒബമയാങിന്റെ മുൻഗണയിലുള്ളതെങ്കിലും ചെല്സിയുമായി എഫ്എ കപ്പ്‌  ഫൈനലിലുള്ള  ആഴ്‌സണൽ  വിജയിച്ചാൽ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടാമെന്നത്  താരത്തെ മാറ്റിച്ചിന്തിപ്പിക്കുമെന്നാണ് അർട്ടേറ്റയും സംഘവും പ്രതീക്ഷിക്കുന്നത്

You Might Also Like