റയൽ മാഡ്രിഡ് താരത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് ആഴ്സനൽ പരിശീലകൻ

Image 3
EPLFeaturedFootball

റയൽ മാഡ്രിഡിന്റെ സ്പാനിഷ് മധ്യനിര താരമായ ഡാനി കബയോസിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കി ആഴ്സനൽ പരിശീലകൻ അർടേട്ട. നിലവിൽ ലോണിൽ കളിച്ചു കൊണ്ടിരിക്കുന്ന താരത്തെ അടുത്ത സീസണിൽ സ്ഥിരം കരാറിലോ ലോണിലോ സ്വന്തമാക്കാൻ ശ്രമിക്കുന്ന ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് അർടേട്ട വ്യക്തമാക്കിയത്.

”റയലുമായി ഞങ്ങൾ ചർച്ചയിലാണ്. ഞങ്ങൾ കബയോസിനെ ഇതുവരെയും സ്വന്തമാക്കിയിട്ടില്ല. അതു കൊണ്ടു തന്നെ ക്ലബുകൾ തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി ധാരണയിലെത്തേണ്ടതുണ്ട്. അതിനു ശേഷമേ താരത്തിന്റെ കാര്യത്തിൽ വ്യക്തതയുണ്ടാകൂ.” അർടേട്ട പറഞ്ഞു.

“കബയോസ് ടീമിനൊപ്പമുള്ളതിൽ ഞാൻ സന്തോഷവാനാണ്. മികച്ച രീതിയിൽ കളിക്കാനും ആത്മാർത്ഥമായി പരിശീലനത്തിൽ ഏർപ്പെടാനും താരം ശ്രദ്ധിക്കാറുണ്ട്. ശരിയായ രീതിയിൽ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന താരം ആഴ്സനലിൽ തുടർന്നാൽ അതു ടീമിനു ഗുണകരമാണ്.” പരിശീലകൻ വ്യക്തമാക്കി.

2023 വരെ റയൽ മാഡ്രിഡുമായി കരാറുള്ള താരമാണ് കബയോസ്. എന്നാൽ സ്പാനിഷ് താരത്തെ വിൽക്കാൻ റയൽ തയ്യാറാകുമെന്നത് ഉറപ്പാണ്. സിദാനു കീഴിൽ അവസരങ്ങൾ കുറയുമെന്നതിനാൽ താരത്തിനും ക്ലബ് വിടാൻ തന്നെയാകും താൽപര്യം.