ആഴ്‌സണൽ പ്രതിരോധതാരത്തിനെ റാഞ്ചാൻ ബാഴ്സലോണ, ഏജന്റ് ചർച്ചക്കായി ബാഴ്‌സലോണയിൽ

ബാഴ്സലോണയുടെ സൂപ്പർതാരം ജെറാർഡ് പിക്വെയെ പരിക്കു മൂലം പ്രതിരോധത്തിൽ നിന്നും നഷ്ടപ്പെട്ടതോടെ പരിചയസമ്പന്നനായ ഒരു പ്രതിരോധതാരത്തിന്റെ അഭാവം ബാഴ്സയിൽ വലിയ രീതിയിൽ മത്സരങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. അതിനായി താരങ്ങളെ ബാഴ്സ തിരയുന്നുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യനായ പരിചയസമ്പന്നനായ താരത്തെയാണ് ബാഴ്സ പരിഗണിക്കുന്നത്.

ഇക്കാര്യത്തിൽ പുതിയതായി ഉയർന്നു വരുന്ന അഭ്യൂഹങ്ങളിലൊന്ന് ആഴ്‌സണലിന്റെ ജർമൻ പ്രതിരോധതാരം സ്കോഡ്രാൻ മുസ്താഫിയെയാണ് ബാഴ്സ പരിഗണിക്കുന്നതെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ താരത്തിന്റെ ഏജന്റിന്റെ പുതിയ പ്രസ്താവന താരം ബാഴ്‌സയിലേക്ക് തന്നെയാണെന്നുറപ്പിച്ചിരിക്കുകയാണ്. 2016ൽ ആഴ്‌സണലിലേക്ക് ചേക്കേറിയതോടെ താരത്തിനു അവസരങ്ങൾ വലിയതോതിൽ കുറഞ്ഞു വരികയായിരുന്നു.

അത് ജർമൻ ടീമിൽ നിന്നും താരത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയിരുന്നു. ഈയാഴ്ച മുസ്താഫിയുടെ ഏജന്റായ എമ്റെ ഓസ്ടുർക്കിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലാണ് താരത്തിന്റെ നീക്കം ബാഴ്സയിലേക്കാണെന്നു തീരുമാനമാകുന്നത്. ഫോക്സ് സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മുസ്താഫിയുടെ ട്രാൻഫറിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

“ഞാൻ ബാഴ്സലോണയിലെത്തിയത് യൂസഫ് ഡെമിറിനു(ഓസ്ട്രിയൻ ഫുട്ബോളർ) വേണ്ടിയല്ല. എന്നാൽ സ്‌കോഡ്രാൻ മുസ്താഫിക്ക്‌ വേണ്ടിയാണു. അദ്ദേഹത്തെയാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്നത്.” മുസ്താഫിയുടെ ഏജന്റ് ഓസ്ടുർക്ക് വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യയേയും ബാഴ്സ പ്രതിരോധത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ വരുന്ന സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ പരിഗണിക്കാനാണ് ബാഴ്സയുടെ നീക്കം.

You Might Also Like