ആഴ്‌സണല്‍ സൂപ്പര്‍ പരിശീലകനെ റാഞ്ചി, ഞെട്ടിച്ച് ഒഡീഷ എഫ്‌സി
വമ്പന്‍ പരിശീലകനെ സ്വന്തമാക്കി ഞെട്ടിച്ചിരിക്കുകയാണ് ഐഎസ്എല്ലില്‍ രണ്ടാം സീസണ്‍ മാത്രം കളിക്കുന്ന ഒഡീഷ എഫ്‌സി. പ്രശസ്ത ഗോള്‍ കീപ്പിംഗ് കോച്ച് ജെറി പീറ്റണ്‍ ആണ് സഹപരിശീലകനായി ഒഡീഷയ്ക്ക് ഒപ്പം ചേര്‍ന്നത്. ഒഡീഷ പുതുതായി നിയമിച്ച ഇംഗ്ലീഷ് പരിശീലകന്‍ സ്റ്റുവര്‍ട് ബാക്സ്റ്ററുമായുളള സൗഹൃദമാണ് ജെറി പീറ്റണെ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്.
പഴയ സഹപ്രവര്‍ത്തകന്‍ ബാക്സ്റ്ററിനൊപ്പം ഒഡീഷയിലെത്തിയത്തില്‍ പീറ്റണ്‍ സന്തോഷം പ്രകടിപ്പിച്ചു. ഒഡീഷയെ മികച്ച വിജയത്തിലെത്തിക്കാന്‍ പരിശ്രമിക്കുമെന്നും പീറ്റണ്‍ പറയുന്നു.
ആഴ്‌സണലില്‍ വിഖ്യാത പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ക്ക് ഒപ്പം 15 വര്‍ഷത്തോളം ഉണ്ടായ പരിശീലകനാണ് ജെറി പീറ്റണ്‍. എണ്ണൂറിലേറെ മത്സരങ്ങളിലാണ് ആഴ്‌സണലില്‍ ഗോള്‍ കീപ്പിംഗ് ജെറി പീറ്റണ്‍ സേവനമനുഷ്ടിച്ചത്. ആഴ്‌സണല്‍ ഇന്വിന്‍സിബിള്‍ ആയ പ്രീമിയര്‍ ലീഗ് സീസണിലും അദ്ദേഹം ആഴ്‌സണലിന് ഒപ്പം ഉണ്ട്.
ആഴ്‌സണലിനെ കൂടാെ ഫുള്‍ഹാം, വിസെല്‍ കോബെ എന്നീ ക്ലബുകളുടെയും ഗോള്‍ കീപ്പിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഡീഷയിലെത്തും മുമ്പ് ജപ്പാനീസ് ക്ലബ് ഷിമീസു എസ് പുള്‍സെയുടെ അസിസ്റ്റന്‍ഡ് പരിശീലകനായിരുന്നു ജെറി പീറ്റണ്‍.
പ്രീമിയര്‍ ലീഗിലെ നിരവധി സൂപ്പര്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുളള താരമാണ് ജെറി പീറ്റണ്‍. എവര്‍ട്ടണ്‍, സതാംപ്ംടണ്‍ യുണൈറ്റഡ്, ചെല്‍സി, വെസ്റ്റ്ഹാം തുടങ്ങിയ ക്ലബുകള്‍ക്കായി ജെറി പീറ്റണ്‍ ഗോള്‍വല കാത്തു. വടക്കന്‍ അയര്‍ലന്‍ഡിനായി 33 മത്സരങ്ങലിലും താരം കളിച്ചിട്ടുണ്ട്.