സാദിക്കുവിനായി ഇഞ്ചോടിഞ്ച് പോരാട്ടം, ബ്ലാസ്‌റ്റേഴ്‌സ് വെന്നിക്കൊടി പാറിക്കുമോ

കേരള ബ്ലാസ്റ്റേഴ്സില്‍ തുടരാന്‍ മാനേജുമെന്റുമായി വിലപേശികൊണ്ടിരിക്കുന്ന നൈജീരിയന്‍ സൂപ്പര്‍ താരം ബെര്‍ത്തലമോവ് ഓഗ്ബെചെയുടെ തീരുമാനം കാക്കാതെ മറ്റ് ചില നീക്കങ്ങള്‍ക്ക് നടത്തുകയാണ് മഞ്ഞപ്പടയിപ്പോള്‍. ഓഗ്ബെചെയക്ക് പകരം മറ്റ് മികച്ച ചില വിദേശ താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് കിട്ടുന്ന വിവരം.
Sir, if Armando Sadiku is available i am sure not just Kerala, several others will stop chasing strikers they know and will run after Sadiku instead. Clubs will need to readjust their budgets to sign him. https://t.co/SwckcqwChy
— Marcus Mergulhao (@MarcusMergulhao) June 28, 2020
ഇതില്‍ ലാലിഗ ക്ലബ് മലാഗയുടെ നായകന്‍ അര്‍മാണ്ടോ സാദികുവിനായ ബ്ലാസ്‌റ്റേഴ്‌സ് ശക്തമായ നീക്കമാണ് നടത്തുന്നത്. അര്‍മാണ്ടോയുമായി ബ്ലാസ്റ്റേഴ്സ് ചര്‍ച്ചകള്‍ ആരംഭിച്ചും കഴിഞ്ഞു.
നിലവില്‍ അഞ്ച് കോടിയോളം രൂപ മാര്‍ക്കറ്റ് വാല്യൂ ഉളള താരമാണ് അര്‍മാണ്ടോ. ബ്ലാസ്റ്റേഴ്സ് ഇത്രയോ ഇതിന് പകുതിയോ തുക മുടക്കി അര്‍മാണ്ടോയെ സ്വന്തമാക്കുമോ എന്ന കാര്യം വ്യക്തമല്ല. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ നിരവധി ഇന്ത്യന്‍ ക്ലബുകളും സാദിക്കുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
അല്‍ബേനിയന്‍ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ ഈ മുന്നോറ്റ നിരക്കാരന് 29 വയസ്സാണ് ഇപ്പോഴുളളത്. മറ്റൊരു സ്പാനിഷ് ക്ലബായ ലെവന്റോയില്‍ നിന്ന് ലോണിലാണ് അര്‍മാണ്ടോ മലാഗയ്ക്കായി കളിക്കുന്നത്. മലാഗയ്ക്കായി 22 മത്സരങ്ങള്‍ ഇതിനോടകം കളിച്ച താരം 10 ഗോളും നേടിയിട്ടുണ്ട്. അല്‍ബേനിയക്കായി 37 മത്സരങ്ങളിലും ഈ താരം ജെഴ്സി അണിഞ്ഞിട്ടുണ്ട്. 12 അന്താരാഷ്ട്ര ഗോളുകളാണ് സാദിഖു നേടിയിട്ടുളളത്.