ഒരോവറില്‍ 5 സിക്‌സ്, മൂന്ന് വിക്കറ്റ്, സംഹാര താണ്ഡവം പൂണ്ട് ‘കുട്ടി ദൈവം’
![Image 3](https://pavilionend.in/wp-content/uploads/2021/02/ARJUN-NEW.jpg)
മുംബൈയില്‍ വെച്ചുനടന്ന ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മോശം ഫോമിനെ തുടര്‍ന്ന് മുംബൈ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് അര്‍ജുന്റെ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്തത്.
എം.ഐ.ജി ക്രിക്കറ്റ് ക്ലബിനായി ബാറ്റ് ചെയ്ത അര്‍ജുന്‍ വെറും 31 പന്തില്‍ നിന്നും 77 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറും എട്ട് സിക്‌സുമടങ്ങുന്നതായിരുന്നു അര്‍ജുന്റെ പ്രകടനം. 8 സിക്സില്‍ അഞ്ചെണ്ണം പായിച്ച് ഒരോവറിലായിരുന്നു. അര്‍ജുന്റെ ബാറ്റിംഗ് മികവില്‍ ജിംഖാനയെ 194 റണ്‍സിന് എം.ഐ.ജി കീഴടക്കി. മത്സരത്തില്‍ മൂന്നു വിക്കറ്റുകളും അര്‍ജുന്‍ വീഴ്ത്തി.
വിജയ് ഹസാരെ ട്രോഫിക്കുള്ള 22 അംഗ മുംബൈ ടീമിനെ പ്രഖ്യാപിച്ചതില്‍ അര്‍ജുന്‍ ഇടംപിടിച്ചിരുന്നില്ല. പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് അര്‍ജുന് തിരിച്ചടിയായത്.
ഐ.പി.എല്‍ ലേലത്തിന് മുന്നോടിയായുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഓള്‍റൗണ്ടറായ അര്‍ജുന്‍ ഇടം നേടിയിട്ടുണ്ട്. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. ഈ മാസം 18ന് ചെന്നൈയിലാണ് ലേലം.