ഒരുപാട് ചെറുപ്പക്കാര്‍ അംഗീകരിക്കപ്പെടാതെ പോയ വേദിയില്‍ അയാള്‍ക്ക് ലഭിച്ച ലക്ഷങ്ങള്‍ അശ്ലീലമാണ്, പറയാതെ വയ്യ

Image 3
CricketIPL

അമീഷ് സമലോലുപന്‍

ആദ്യ 160 കളിക്കാര്‍ കഴിഞ്ഞാല്‍ പിന്നെ 500 വരെ ഉള്ള കളിക്കാര്‍ നേരിട്ട് ലേലത്തില്‍ എത്തില്ല…

ഏതേലും ടീമുകള്‍ക്കു താല്പര്യം ഉണ്ടേല്‍ മാത്രം ലേലത്തില്‍ വരും. Accelerated bidding എന്നാണ് പറയുന്നത്. ആ കൂട്ടത്തിലും അര്‍ജുനെ കാണാഞ്ഞപ്പോ മുംബയും കൈ ഒഴിഞ്ഞു എന്ന് കരുതി..

എന്നാല്‍ പിന്നെയും കോമ്പിനേഷന്‍ ശരിയാക്കാത്ത ടീമുകള്‍ക്കു ഒരു അവസാന അവസരമായി നല്‍കുന്ന 2nd accelerated biddingil അര്‍ജുന്‍ കടന്നു വന്നു…

അടുത്തുള്ള ഗുജറാത്തിന്റെ ടീമില്‍ സ്വതെ രസികനായ നെഹ്രയാണ്.. ഗുജറാത്ത് അര്‍ജുനെ ലേലം വിളിച്ചു. മുംബൈ ടീമിനായി വന്ന ആകാശ് അംബാനി ഒരു നിമിഷം കൈ ഉയര്‍ത്തി – ‘എന്ത് പരിപാടി ആണ് ഭായ് ‘ എന്ന മട്ടില്‍ ചിരിച്ചു.. അതോടെ നെഹ്ര വിട്ടു.. കൂട്ടചിരിക്കൊടുവില്‍ മുംബൈ 30 ലക്ഷത്തിനു അര്‍ജുനെ വിളിച്ചെടുത്തു..

അര്‍ജുനെക്കാള്‍ കഴിവുള്ള ഒരുപാട് ചെറുപ്പക്കാര്‍ അംഗീകരിക്കപ്പെടാതെ പോയ വേദിയില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എങ്ങനെ 30 ലക്ഷത്തിനു കരാര്‍ ആയി എന്ന് കൃത്യമായി മനസിലാകും ലേലം കണ്ട ഏതൊരാള്‍ക്കും… സച്ചിനെ പോലെ ഒരു വലിയ മനുഷ്യന്റെ മകന്‍ ഇത്ര വലിയ വേദിയില്‍ കോമഡി ആയി മാറുന്നത് കാണുന്നത് കഷ്ടമാണ്…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്