ആദ്യം ഗോൾ നേടി, പിന്നെ ഗോളിയായി ഗോൾ തടുത്തു; അർജന്റീനിയൻ താരത്തിന്റെ ഉജ്ജ്വല പ്രകടനം വൈറലാകുന്നു

അർജൻറീനിയൻ മുന്നേറ്റനിര താരമായ ലൂകാസ് ഒകാമ്പോസിന്റെ ഇന്നലത്തെ പ്രകടനമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്. സെവിയ്യയുടെ മുന്നേറ്റനിര താരമായ ഓകാമ്പോസ് ഇന്നലെ ഐബാറിനെതിരായ മത്സരത്തിൽ ടീമിനു വേണ്ടി ഗോൾ നേടുകയും പിന്നീട് ഗോൾകീപ്പറായി നിർണായക ഗോളവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.

മത്സരത്തിൽ സെവിയ്യയുടെ ഒരേയൊരു ഗോളാണ് ഒകാമ്പോസ് നേടിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ജീസസ് നവാസിന്റെ പാസിൽ ഈ സീസണിലെ പതിമൂന്നാം ഗോളാണ് താരം കണ്ടെത്തിയത്. എന്നാൽ അർജന്റീനിയൻ താരത്തിന്റെ യഥാർത്ഥ ഹീറോയിസം അവസാന നിമിഷങ്ങളിൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

സെവിയ്യ അഞ്ചു സബ്സ്റ്റിറ്റ്യൂഷനും നടത്തിയതിനാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പരിക്കു പറ്റിയ സെവിയ്യ ഗോൾകീപ്പർക്കു പകരം ഒകാമ്പോസാണ് വല കാത്തത്. അവസാന നിമിഷങ്ങളിൽ കോർണറിൽ നിന്നും ഗോൾ നേടാനുള്ള ഐബാർ ഗോൾകീപ്പറുടെ ശ്രമം മികച്ച രീതിയിൽ തടുത്ത താരം സെവിയ്യക്ക് വിജയം നൽകുകയായിരുന്നു.

മത്സരത്തിൽ വിജയം നേടിയ സെവിയ്യ ലാലിഗയിൽ നാലാം സ്ഥാനത്താണ്. യൂറോപ്യൻ യോഗ്യത ഏറെക്കുറെ ടീം ഉറപ്പിച്ചു കഴിഞ്ഞു. അറ്റ്ലറ്റികോയുമായി രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തിൽ നാലാമതു നിൽക്കുന്ന സെവിയ്യക്കു വേണ്ടിയുള്ള ഒകാമ്പോസിന്റെ പ്രകടനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

You Might Also Like