മെസിയെ ഒരിക്കലും ആ പൊസിഷനിൽ കളിപ്പിക്കില്ല, കൂമാന്റെ തീരുമാനത്തെ എതിർത്ത് സ്‌കലോനി

ബാഴ്സയിൽ പെപ്‌ ഗാർഡിയോളയുടെ കാലഘട്ടത്തിൽ മെസി പയറ്റിതെളിഞ്ഞ ഒരു പൊസിഷനാണ്  ഫാൾസ് 9 എന്നത്. മദ്യനിറയ്ക്കും അക്രമണനിരയ്ക്കും ഇടയിലുള്ള ഒരു പൊസിഷനാണ് ഫാൾസ് 9 എന്നത്. ഫുട്ബോൾ തന്ത്രങ്ങളിലെ ഒരു അദൃശ്യസ്ഥാനമാണത്. എന്നാൽ അതിനു അസാമാന്യവേഗതയും ബുദ്ധിശക്തിയും ആവശ്യമായ പൊസിഷൻ ആണത്. മെസ്സിയത് വിജയകരമായി ബാഴ്സയിൽ ചെയ്തുകാണിച്ചിരുന്നതാണ്.

കഴിഞ്ഞ വിയ്യാറയലുമായുള്ള മത്സരത്തിൽ കൂമാൻ മെസിയെ ഫാൾസ് 9 ആയി ഉപയോഗിച്ചിരുന്നു. എന്നാൽ ഈ നീക്കം  ഒരിക്കലും മെസിയെ  അർജൻറീന ടീമിൽ നടപ്പിലാക്കില്ലെന്ന് പരിശീലകൻ സ്കലോണിയുടെ പക്ഷം. സുവാരസ് ടീം വിട്ടതോടെ കൂമാൻ മെസിയെ ഉപയോഗിച്ച് അത്തരത്തിലൊരു പരീക്ഷണത്തിന് മുതിരുകയായിരുന്നു.

“അർജന്റീന ടീമിന്റെ കയ്യിൽ പന്തുള്ളപ്പോൾ മെസിക്കു മുന്നിൽ താരങ്ങളെ അണി നിരത്തി കളിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ഈ തന്ത്രം ഫലപ്രദമായിരുന്നു. മെസിക്കു മുന്നിൽ കളിക്കാരുണ്ടെങ്കിൽ അദ്ദേഹത്തിന് ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അസിസ്റ്റുകൾ നൽകാനും എളുപ്പമാണ്.” ‘ലിബറ’ക്കു  നൽകിയ അഭിമുഖത്തിൽ  സ്കലോനി വ്യക്തമാക്കി.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇക്വഡോർ, ബൊളീവിയ എന്നിവർക്കെതിരെയാണ് അർജന്റീനക്ക മത്സരങ്ങളുള്ളത്. എന്നാൽ ആ മത്സരങ്ങളിൽ മെസിക്ക് മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയും സ്കലോനി പങ്കു വെക്കാൻ മറന്നില്ല. അതേ സമയം മികച്ച സ്ട്രൈക്കർ ടീമിലില്ലാത്ത പ്രശ്നം ഇപ്പോഴും ബാഴ്സലോണയെ അലട്ടുന്ന പ്രശ്നമായി തുടരുകയാണ്.

You Might Also Like