മെസിയും നെയ്മറും ഒന്നിക്കുന്നു. ബ്രസീൽ-അർജന്റീന സൂപ്പർ ക്ളാസികോ തീയ്യതി പുറത്ത്‌

അര്ജന്റീന-ബ്രസീൽ നേർക്കുനേർ വരുന്നുവെന്ന് കേട്ടാൽ ലോകം മൊത്തം  ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്ന മത്സരമായിരിക്കും അത്. അര്ജന്റീനിയൻ  ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മറ്റൊരു സൂപ്പർ ക്ലാസിക്കോക്ക്  അരങ്ങൊരുങ്ങുകയാണ്. സെപ്റ്റംബറിലായിരിക്കും മെസിയും നെയ്മറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സൗഹൃദമത്സരങ്ങൾ നടക്കുക.

ഇതോടെ കുറെ കാലത്തിനു ശേഷം അര്ജന്റീനയിലേക്കുള്ള മെസിയുടെ മടങ്ങി വരവിനാണ് കളമൊരുങ്ങുന്നത്. കൊറോണമൂലം സാമ്പത്തികമായി പിന്നോട്ട് പോയ അര്ജന്റീനിയൻ ഫെഡറേഷനു വലിയ നേട്ടം ലക്ഷ്യമിട്ടാണ് സൂപ്പർക്ളാസികോ സംഘടിപ്പിക്കാനൊരുങ്ങുന്നത്. സെപ്റ്റംബർ ആവുമ്പോഴേക്കും കാണികളെക്കൂടി ഉള്കൊള്ളിക്കാനാവുമെന്നാണ് അർജന്റീന ഫെഡറേഷൻ പ്രത്യാശിക്കുന്നത്.

അര്ജന്റീനിയൻ മാധ്യമമായ ഒലെ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിഫ ഒക്ടോബർ എട്ടുമുതൽ സൗത്തമേരിക്കൻ ക്വാളിഫിക്കേഷൻ മത്സരങ്ങൾ തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ സെപ്റ്റംബർ 3നും 8നുമായി നേഷൻസ് ലീഗ് മത്സരങ്ങൾ നടക്കുന്ന ഒഴിവിൽ സൂപ്പർക്ലാസിക്കോ സംഘടിപ്പിക്കാനാണ് അര്ജന്റീനിയൻ ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്.

ഈ രണ്ടു ദിവസങ്ങളിൽ മത്സരം സംഘടിപ്പിച്ചു സാമ്പത്തിക നേട്ടം കൈവരിക്കാനാവുമെന്നാണ് ബ്രസിൽ ഫെഡറേഷനൊപ്പം അര്ജന്റീന ഫെഡറേഷനും പ്രതീക്ഷിക്കുന്നത്. ഇതോടെ കഴിഞ്ഞ കോപ്പ അമേരിക്കക്ക് ശേഷം ലാറ്റിനമേരിക്കൻ ശക്‌തികൾ വീണ്ടും കൊമ്പുകോർക്കുമ്പോൾ നെയ്മറിന്റെയും മെസിയുടെയും മികച്ച പോരാട്ടം തന്നെ കാണാനാവുമെന്നാണ് പ്രതീക്ഷ.

You Might Also Like