കൗണ്ടി കളിക്കാന്‍ അവനെത്തി, ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ ഒരു ദയയും ലഭിക്കില്ല

Image 3
CricketCricket News

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കളത്തിലേക്ക് തിരിച്ചെത്തി. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചാണ് ആര്‍ച്ചറുടെ മടങ്ങി വരവ്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് പര്യടനത്തില്‍ ഇന്ത്യയുടെ പ്രധാന വെല്ലുവിളിയായി ആര്‍ച്ചര്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

സക്‌സെസിനായാണ് ആര്‍ച്ചര്‍ ഇപ്പോള്‍ കൗണ്ടി കളിക്കുന്നത്. സക്‌സെസിനായി 2018ന് ശേഷമാണ് ആര്‍ച്ചര്‍ പന്തെറിയാന്‍ എത്തുന്നത്.

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാണ് ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങിയത്. ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിന് ഇടയില്‍ ചില്ല് പൊട്ടി ഒരു കഷണം ആര്‍ച്ചറുടെ കയ്യില്‍ തുളഞ്ഞിരുന്നതാണ് താരത്തെ വലച്ചത്. പിന്നാലെ ശസ്ത്രക്രിയ നടത്തി ഇത് നീക്കം ചെയ്തതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

മാര്‍ച്ചിലാണ് ആര്‍ച്ചര്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഇതേ തുടര്‍ന്ന് ഐപിഎല്ലും ആര്‍ച്ചര്‍ക്ക് നഷ്ടമായിരുന്നു. ഇംഗ്ലീഷ് പേസറുടെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടിയായി. ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇതിനായുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ആര്‍ച്ചര്‍ ഇടം നേടാനാണ് സാധ്യത.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 5 ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. ഇതില്‍ ആര്‍ച്ചര്‍ കളിക്കുമെന്ന് ഉറപ്പാണ്.