സച്ചിനും ഇന്ത്യയുമാണ് ആ ദുരനുഭവത്തിന് ഇരയായത്, കാരണം ആ ഹീറോ അവിടെ ജനിക്കുകയായിരുന്നു

ഷമീല്‍ സ്വലാഹ്
1996ല്‍ ശ്രീലങ്കയില്‍ വെച്ച് സിംഗര്‍ വേള്‍ഡ് സീരീസ് ചതുരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് അരങ്ങേറുകയുണ്ടായി. ലോക ചാമ്പ്യന്മാരായിരുന്ന ശ്രീലങ്കക്ക് പുറമെ ഇന്ത്യ, ഓസ്‌ട്രേലിയ, സിംബാബ്വെ എന്നിവരായിരുന്നു മറ്റു ടീമുകള്‍…. ഇന്ത്യന്‍ ക്യാപ്റ്റനായുള്ള സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യ ടൂര്‍ണ്ണമെന്റുമായിരുന്നു ഇത്.
പരസ്പര വീതമുള്ള മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ രണ്ടു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ജയം സിംബാബ്വെയോട് മാത്രമായി ഒതുങ്ങിയപ്പോള്‍, ഓസ്‌ട്രേലിയയുമായുള്ള ഫൈനല്‍ മത്സരമടക്കം എല്ലാം മത്സരങ്ങളിലും വിജയം സ്വന്തമാക്കി ലങ്കക്കാര്‍ സിംഹളവീര്യം പുറത്തെടുത്തു.
ലങ്കന്‍ വിജയങ്ങള്‍ക്കായ് അടിത്തറയേകിതോ..
ടൂര്‍ണ്ണമെന്റില്‍ മൂന്ന് മാന്‍ ഓഫ് ദി മാച്ചും.., ടൂര്‍ണമെന്റ് മാന്‍ ഓഫ് ദി സീരീസുമായിരുന്ന സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അരവിന്ദ ഡിസില്‍വയും…
ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ തെണ്ടുല്‍ക്കറുടെ സെഞ്ച്വറിയിലൂടെ കുറിച്ച 227 റണ്‍സിന്റെ വിജയ ലക്ഷ്യത്തിനെതിരെ, സെഞ്ച്വറി നേടിയ ജയസൂര്യക്കൊപ്പം വിജയമുറപ്പിച്ച് പുറത്താകാതെ നേടിയ 49 റണ്‍സ്. ഓസ്‌ട്രേലിയക്കെതിരെയായ രണ്ടാം മത്സരത്തില്‍ 228 റണ്‍സ് പിന്തുടരുന്നതിനിടെ, 82-5 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ നിന്നും മഹാനാമയേയും കൂട്ട് പിടിച്ച് വിജയമുറപ്പിച്ച് പുറത്താകാതെ നേടിയ 83 റണ്‍സ്.
സിംബാബ്വെക്കെതിരെയായ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി ഇന്നിങ്ങ്‌സിലൂടെ പുറത്താകാതെ നേടിയ 127 റണ്‍സ് ഓസ്‌ട്രേലിയക്കെതിരെയായ ഫൈനല്‍ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ലങ്കന്‍ വിജയത്തിന് അടിത്തറയേകി പുറത്താകാതെ നേടിയ 75 റണ്‍സ്.
ആ ടൂര്‍ണ്ണമെന്റില്‍ ഡിസില്‍വയുടെ സ്‌കോറുകള്‍ ഇങ്ങനെയായിരുന്നു…
അത് അരവിന്ദ ഡിസില്‍വയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷവുമായിരുന്നു….
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍