ലോക്ഡൗണില്‍ അനുഷ്‌ക്കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി കളിച്ചതെന്ന് ഗവാസ്‌ക്കര്‍, പൊട്ടിത്തെറിച്ച് അനുഷ്‌ക്ക

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തിന് കമന്ററി ബോക്‌സില്‍ തന്റെ പേര് കൂടി വലിച്ചിഴച്ച ഗവസാക്കറുടെ നടപടിയ്‌ക്കെതിരെ ഭാര്യയും ബോളിവുഡ് നടിയമായ അനുഷ്‌ക്ക ശര്‍മ്മ. കോഹ്ലി പുറത്തായ ഉടനെ ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്സില്‍ നിന്ന് ഗാവസ്‌കര്‍ പറഞ്ഞത്.

ഇതാണ് അനഷ്‌ക്കയെ പ്രകോപിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗവാസ്‌ക്കര്‍ക്ക് മറുപടിയുമായി അനുഷ്‌ക്ക ശര്‍മ്മ എത്തിയത്. ‘നിങ്ങളുടെ പരാമര്‍ശം അരോചകമാണെന്നത് വാസ്തവമാണ്. ഭര്‍ത്താവിന്റെ പ്രകടനത്തില്‍ ഭാര്യയെ കുറ്റപ്പെടുത്തി പറഞ്ഞതില്‍ നിങ്ങളുടെ വിശദീകരണം കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ മറ്റുള്ള കളിക്കാരുടെ പ്രകടനത്തില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ ബഹുമാനത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞിരുന്നത്, അവരുടെ സ്വകാര്യ ജീവിതം അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല’ അനുഷ്‌ക്ക പറഞ്ഞു.

‘എന്റെയും വിരാടിന്റെയും കാര്യത്തില്‍ ആ ബഹുമാനം നല്‍കണമെന്ന് നിങ്ങള്‍ക് തോന്നുന്നില്ലേ ?. എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്ക് വേറെ എത്രയോ വാക്കുകള്‍ ഉപയോഗിക്കമായിരുന്നു. എന്നിട്ടും എന്തിനാ എന്റെ പേര് ഇതിലേക്ക് വലിച്ചിട്ടത്. ഭര്‍ത്താവിന്റെ പരാജയത്തില്‍ എന്നെ എന്തിനാ ഇപ്പോഴും വലിച്ചിടുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് അനുഭവപെട്ടതാണ് ഞാന്‍ എഴുതിയിട്ടുള്ളത്’ അനുഷ്‌ക്ക വ്യക്തമാക്കി.

മത്സരത്തില്‍ വിരാട് കോഹ്ലിയ്ക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. മത്സരത്തില്‍ 97 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് വഴങ്ങിയത്.

ഇതിന് പ്രധാന കാരണക്കാരനായി ചൂണ്ടികാണിക്കുന്നതും ബംഗളൂരു നായകന്‍ വിരാട് കോഹ്ലിയെ തന്നെയാണ്. പഞ്ചാബിനായി കെഎല്‍ രാഹുല്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയ്ക്ക് വഴിയൊരുക്കിയത് കോഹ്ലിയുടെ ഗുരുതര പിഴവായിരുന്നു.

മത്സരത്തില്‍ രണ്ട് തവണയാണ് കോഹ്ലി രാഹുലിന്റെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞത്. രാഹുലിന്റെ വ്യക്തികത സ്‌കോര്‍ 84ലും 90ലും നില്‍ക്കെയാണ് കോഹ്ലി രാഹുലിന്റെ ജീവന്‍ രക്ഷിച്ചത്. ഇതോടെ സംഹാരിയായി മാറിയ രാഹുല്‍ അന്‍പതോളം റണ്‍സ കൂടി അനായാസം അടിച്ചെടുക്കുകയായിരുന്നു.

കൂടാതെ ബാറ്റിംഗിലും കോഹ്ലി നിരാശപ്പെടുത്തി. ക്യാച്ച് വിട്ടതോടെ ആകെ തകര്‍ന്നതായി കാണപ്പെട്ട ആര്‍സിബി നാകന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 17 ഓവറില്‍ ബംഗളൂരു 109 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

You Might Also Like