ബാറ്റ് ചെയ്യാന്‍ അറിയില്ലെന്നാണ് കരുതിയത്, ധോണിയ്‌ക്കെതിരെ പന്തെറിഞ്ഞ ആദ്യാനുഭവം വെളിപ്പെടുത്തി നോക്കിയെ

ഇന്ത്യന്‍ മുന്‍ നായകനും സിഎസ്‌കെ നെടുംതൂണുമായ എംഎസ് ധോണിയ്‌ക്കെതിരേ പന്തെറിഞ്ഞ ആദ്യ ഓര്‍മ പങ്കുവെച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേ. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിന് വേണ്ടി ധോണി എത്തിയപ്പോഴാണ് കുഞ്ഞ് നോര്‍ക്കെ ആദ്യമായി ധോണിയ്‌ക്കെതിരെ പന്തെറിഞ്ഞത്.

അന്ന് സിഎസ്‌കെയ്ക്കുവേണ്ടി നെറ്റ്‌സ് ബൗളറായിരുന്ന നോക്കിയേ. ധോണിക്കെതിരേ പന്തെറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പരിശീലനം നടത്താന്‍ താല്‍പര്യമില്ലെന്നും ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് കരുതിയതെന്നും നോക്കിയേ പറഞ്ഞു.

‘എംഎസ് ധോണിക്കെതിരേ നെറ്റ്‌സില്‍ പന്തെറിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അവിടെ നിന്ന് പരിശീലനം നടത്താന്‍ അദ്ദേഹത്തിന് നാല്‍പര്യമുള്ളതായി തോന്നിയില്ല. സത്യസന്ധമായി പറഞ്ഞാല്‍ ബാറ്റ് ചെയ്യാന്‍ അറിയാത്ത ആളെപ്പോലെയാണ് തോന്നിയത്.അത് ധോണിയാണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഒന്നു രണ്ട് പന്തുകള്‍ അദ്ദേഹം അടിച്ചെങ്കിലും ഒരു ഫുട്വര്‍ക്കും ചെയ്തിരുന്നില്ല’-നോക്കിയേ പറഞ്ഞു.

2010ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടം സിഎസ്‌കെയ്ക്കായിരുന്നു. ഇതേ വര്‍ഷത്തെ ഐപിഎല്‍ ചാമ്പ്യന്മാരും സിഎസ്‌കെയായിരുന്നു. 2014ലും ചാമ്പ്യന്‍സ് ലീഗ് കിരീടം സിഎസ്‌കെയാണ് നേടിയത്. സിഎസ്‌കെയ്‌ക്കൊപ്പം അഞ്ച് കിരീടങ്ങളാണ് എംഎസ് ധോണി നേടിയത്. മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ധോണി.

2020ലെ ഐപിഎല്ലിലൂടെയാണ് നോക്കിയെ എല്ലാവരുടെയും പ്രിയപ്പെട്ടവനായത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ നോക്കിയേ 2020 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് വീഴ്ത്തിയത്. എന്നാല്‍ 2021 സീസണിന്റെ ആദ്യ പാദത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ നോക്കിയേക്ക് സാധിച്ചില്ല. രണ്ടാം പാദം യുഎഇയില്‍ നടക്കാനിരിക്കെ നോക്കിയേ ഡല്‍ഹിയുടെ നിര്‍ണ്ണായക താരമായി ടീമിലുണ്ടായേക്കും.

You Might Also Like