ലിവർപൂളിനു തിരിച്ചടിക്കുമേൽ തിരിച്ചടി, മറ്റൊരു പ്രതിരോധതാരത്തിനു കൂടി പരിക്ക്

Image 3
EPLFeaturedFootball

നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ സീസണിന്റെ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. കോവിഡും സൂപ്പർതാരങ്ങളുടെ പരിക്കുമാണ് ജർഗെൻ ക്ളോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്രമത്സരങ്ങൾക്കായി താരങ്ങൾ അവരുടെ രാജ്യങ്ങളുടെ ക്യാമ്പുകളിലാണുള്ളത്.

സൂപ്പർതാരം മുഹമ്മദ്‌ സലാക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ തിരിച്ചടിയാണ് ലിവർപൂളിന് നൽകിയിരിക്കുന്നത്. സ്വന്തം സഹോദരന്റെ കല്യാണത്തിന് പങ്കെടുത്തതാണ് സലാക്ക് വിനയായത്. മുന്നേറ്റത്തിൽ മാത്രമല്ല ക്ളോപ്പിനു ഏറ്റവും പ്രതിസന്ധി നൽകിയിരിക്കുന്നത് പ്രതിരോധനിരയിലാണ്. സൂപ്പർതാരം വിർജിൽ വാൻ ഡൈകിനു പിന്നാലെ ജോ ഗോമെസിനും ട്രെൻഡ് അലക്സാൻഡർ അർനോൾഡിനും പരിക്കു മൂലം ക്ളോപ്പിനു നഷ്ടപ്പെട്ടിരിക്കുകയാണ്.

https://twitter.com/LFCVine/status/1327924723448246272?s=19

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലാണ് ട്രെൻഡ് അലക്സാൻഡർ അർനോൾഡിന് പരിക്കേറ്റത്. നാലു ആഴ്ചയാണ് താരത്തിനു പുറത്തിരിക്കേണ്ടി വന്നിരിക്കുന്നത്. ഇടതു മുട്ടിലെ പേശിക്കുണ്ടായ പരിക്കു മൂലമാണ് ജോ ഗോമസിനു പരിക്കേറ്റിരിക്കുന്നത്. അതിനു ശാസ്തക്രിയ ആവശ്യമാണെന്നാണ് മെഡിക്കൽ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലെഫ്റ്റ് ബാക്കായ ആൻഡ്രൂ റോബർട്സണും പരിക്കുമൂലം പുറത്തായിരിക്കുന്നുവെന്നാണ്. ഹാംസ്ട്രിങ് ഇഞ്ചുറി മൂലം സ്കോട്ലാൻഡ് സ്‌ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ക്ളോപ്പിന്റെ ആദ്യ ഇലവനിലെ പ്രതിരോധത്തിലെ പ്രധാന നാല് പ്രതിരോധതാരങ്ങളെയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇന്റർനാഷണൽ ബ്രേക്കിന്‌ ശേഷം ലൈസസ്റ്റർ സിറ്റിയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിനു പ്രതിരോധനിരയെ ഒരുക്കുന്നതിൽ ക്ളോപ്പിനു വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.