മാഹാപ്രഖ്യപനം ഉടന്‍ വരുന്നു, ആരാധകരെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്‌സ്

ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് അറുതിയാകുന്നു. സൂപ്പര്‍ വെനസ്‌ഡേയില്‍ ഒരു പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് നടത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു. ഏതാനും മണിക്കൂറിന് ശേഷം ഇതു സംബന്ധിച്ചുളള സസ്‌പെന്‍സിന് ബ്ലാസ്റ്റേഴ്‌സ് അറുതിവരുത്തും.

സാമൂഹിക മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ബുധനാഴ്ച്ച ഒരു പ്രഖ്യാപനമുണ്ടെന്ന് അറിയിച്ചത്. ഒരു താരം ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്നാണ് സൂചന നല്‍കുന്നത്. ഇതിനൊപ്പം ഒരു വീഡിയോയും ബ്ലാസ്‌റ്റേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. ഒരു കാറില്‍ ഒരു താരം ഇരിക്കുന്നതാണ് വിഡീയോ. ആ താരം ഇവിടെ തുടരുമെന്ന് എഴുതി കാണിക്കുകയും ചെയ്യുന്നുണ്ട്.

ഇതോടെ താരം ആരെന്ന കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധക ഗ്രൂപ്പില്‍ ചൂടന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. പ്രശാന്ത്, ഓഗ്‌ബെചെ, രാജു ഗെയ്ക്ക് വാദ് തുടങ്ങിയ പേരുകളാണ് ആരാധകര്‍ പ്രവചിക്കുന്നത്.

നിലവിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍ ആരെല്ലാം ക്ലബിലുണ്ടാകും എന്ന കാര്യത്തില്‍ ഇതോടെ ഏകദേശ ധാരണയായെന്നാണ് സൂചന . കോവിഡിന്റെ പശ്ചാത്തലത്തില്‍ പല താരങ്ങളോടും പ്രതിഫലം കുറക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഈ സീസണില്‍ പല താരത്തങ്ങളും ക്ലബ് വിട്ടേക്കും.

അതെസമയം മോഹന്‍ ബഗാനില്‍ നിന്ന് തന്റെ പ്രിയപ്പെട്ട താരങ്ങളെ കൊണ്ട് വരാന്‍ പുതിയ പരിശീലകന്‍ കിബു വികൂന ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍, ബെയ്റ്റിയ, സുഹൈര്‍ തുടങ്ങിയ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കുമെന്നാണ് കരുതുന്നത്.

You Might Also Like