സ്റ്റോക്‌സിന്റെ പകരക്കാന്‍ ഇംഗ്ലണ്ടിന്റെ രഹസ്യ വജ്രായുധം, ഇന്ത്യ പേടിക്കണം

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ക്രി്ക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചാണ് അപ്രതീക്ഷിതമായി ബെന്‍ സ്റ്റോക്സ് പരമ്പരയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. മാനസികമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് സ്‌റ്റോക്‌സ് അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുന്നത്.

ഇതോടെ സ്‌റ്റോക്‌സിന്റെ പകരക്കാരനെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു ഇംഗ്ലണ്ട്. സോമര്‍സെറ്റ് താരമായ ക്രയ്ഗ് ഓവര്‍ട്ടനെയാണ് ഇംഗ്ലണ്ട് സ്റ്റോക്സിന് പകരക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒവര്‍ട്ടന്‍ അത്ര നിസാരകരാനല്ലെന്നാണ് അദ്ദേഹത്തിന്റെ ഇതുവരെയുളള കരിയര്‍ നല്‍കുന്ന മുന്നറിയിപ്പ്.

27കാരനായ താരം 2017ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2019 സെപ്തംബറില്‍ ഓസ്ട്രേലിയക്കെതിരേയായിരുന്നു അവസാനമായി ടെസ്റ്റ് കളിച്ചത്. നാല് ടെസ്റ്റില്‍ നിന്ന് 20.67 ശരാശരിയില്‍ 124 റണ്‍സാണ് അദ്ദേഹം നേടിയത്. 41 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 15 ഫോറും ഒരു സിക്സും നേടിയിട്ടുണ്ട്. 9 വിക്കറ്റുകളാണ് വീഴ്ത്താനായത്. 105 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് വലം കൈയന്‍ പേസറുടെ മികച്ച പ്രകടനം. നാല് ഏകദിനത്തില്‍ നിന്ന് 18 റണ്‍സും നാല് വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.

എന്നാല്‍ ഫസ്റ്റ് ക്ലാസ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കഥയാകെ മാറുകയാണ്. 102 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 359 വിക്കറ്റുകള്‍ ഓവര്‍ട്ടന്റെ പേരിലുണ്ട്. 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.12 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

2873 റണ്‍സും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. 72 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 774 റണ്‍സും 94 വിക്കറ്റും ഓവര്‍ട്ടന്റെ പേരിലുണ്ട്.

ടീം:ജോ റൂട്ട്,റോറി ബേണ്‍സ്,ക്രയ്ഗ് ഓവര്‍ട്ടന്‍,ഡൊമിനിക് സിബ്ലി,ജോസ് ബട്ലര്‍,മാര്‍ക്ക് വുഡ്,സാം കറാന്‍,ജെയിംസ് ആന്‍ഡേഴ്സന്‍,ജോണി ബെയര്‍സ്റ്റോ,ഡൊമിനിക് ബെസ്,സ്റ്റുവര്‍ട്ട് ബ്രോഡ്,സാക്ക് ക്രോളി,ഹസീബ് ഹമീദ്,ഡാന്‍ ലോറന്‍സ്,ജാക്ക് ലീച്ച്,ഒല്ലി പോപ്പ്,ഒല്ലി റോബിന്‍സന്‍

 

You Might Also Like