സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി, വന്‍ സര്‍പ്രൈസുമായി ബിസിസിഐ

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ് പുറത്തായ കെഎല്‍ രാഹുലിന് പകരക്കാരനായാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് സഞ്ജുവിനെ ടി20 ടീമിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ബിസിസിഐ പുറത്തിറക്കിയ ഇന്ത്യന്‍ സ്‌ക്വാഡിന്റെ പട്ടികയില്‍ സഞ്ജുവിന്റെ പേരുണ്ട്. ഇതോടെ ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ഉറപ്പായി.

സഞ്ജുവിനെ സംബന്ധിച്ച് വലിയ അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചാല്‍ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ഇടംപിടിയ്ക്കാനും സഞ്ജുവിന് സാധിക്കും.

സഞ്ജു കൂടി ടീമിലെത്തിയതോടെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം നാലായി. സഞ്ജുവിനെ കൂടാതെ ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നീ വിക്കറ്റ് കീപ്പര്‍മാരാണ് ടീമിലുളളത്. രോഹിത്താണ് ടീമിന്റെ നായകന്‍.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന താരമാണ് സഞ്ജു സാംസണ്‍. അയര്‍ലന്‍ഡിനെതിരെ ടി20യിലും വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തിലും സഞ്ജു അര്‍ധ സെഞ്ച്വറി കണ്ടെത്തിയിരുന്നു. കൂടാതെ വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെക്കുന്നത്.

അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ കളിയ്ക്കുന്നത്. നേരത്തെ ഏകദിന പരമ്പര 3-0ത്തിന് ഇന്ത്യ തൂത്തുവാരിയിരുന്നു.

India T20I squad:

Rohit Sharma (Captain), Ishan Kishan, Sanju Samson, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, R Ashwin, Ravi Bishnoi, Kuldeep Yadav*, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.