റൂമറുകളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്, ആംഗുളോയ്ക്കായി ഐഎസ്എല്‍ വമ്പന്‍മാര്‍

ഐഎസ്എല്‍ ഏഴാം സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് സ്ട്രൈക്കറായ ഇഗൊര്‍ ആംഗുളോയെ സ്വന്തമാക്കിയേക്കും എന്ന റൂമറുകള്‍ക്ക് ട്വിസ്റ്റ്. കേരള ബ്ലാസ്റ്റേഴ്‌സ് ആംഗുളോയ്ക്ക് യാതൊരു ഓഫറും നല്‍കിയിട്ടില്ലെന്നും പകരം ഐഎസ്എല്‍ ക്ലബുകളായ എഫസി ഗോവയും ബംഗളൂരു എഫ്‌സിയുമാണ് അംഗൂളോയ്ക്ക് പിന്നിലുളളതെന്നും പ്രമുഖ സ്‌പോട്‌സ് മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെഗുല റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയും ആംഗുളൊയും തമ്മിലുള്ള സൗഹൃദമാകാം ഈ റൂമറുകള്‍ക്ക് പിന്നിലെന്നും അദ്ദേഹം വിലയിരുത്തുന്നു.
അതെസമയം എഫ്‌സി ഗോവയുമായും ബംഗളൂരു എഫ്‌സിയുമായും ആംഗുളോയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആംഗൂളോ ആവശ്യപ്പെടുന്ന ഉയര്‍ന്ന പ്രതിഫലമാണ് ക്ലബുകള്‍ക്ക് കല്ലുകടിയാകുന്നത്. 36 വയസ്സുളള താരത്തിന് ഇത്രയേറെ പ്രതിഫലം നല്‍കണമോയെന്നാണ് ക്ലബുകളുടെ ആശയക്കുഴപ്പം.
നിലവില്‍ പോളിഷ് ടീമായ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് ഇഗൊര്‍ ആംഗുളോ. ഇന്ത്യന്‍ ക്ലബുകള്‍ക്ക് പുറമെ തുര്‍ക്കിഷ് ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. അവസാന നാലു വര്‍ഷമായി താരം ഗോര്‍നികിനായാണ് കളിക്കുന്നത്.
പോളിഷ് ലീഗില്‍ കഴിഞ്ഞ വര്‍ഷം മിന്നും പ്രകടനമാണ് ഈ സ്പാനിഷ് താരം കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണില്‍ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി 10 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ആംഗുളോ കളിച്ചിട്ടുണ്ട്.