കോഹ്ലിയ്‌ക്കെതിരെ ക്രുദ്ധനായി വീണ്ടും ഗവാസ്‌ക്കര്‍, വാക് പോര് മറ്റൊരു തലത്തില്‍

Image 3
CricketCricket News

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമര്‍ശനശരമുയര്‍ത്തി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഇതോടെ കോഹ്ലി-ഗവാസ്‌ക്കര്‍ വാക്ക് പോര് മറ്റൊരു തലത്തിലേക്ക് മാറുമെന്ന് ഉയരുമെന്ന് ഉറപ്പായി. പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ വിരാട് എന്തിനാണ് കേള്‍ക്കാന്‍ നില്‍ക്കുന്നതെന്നാണ് ഗവാസ്‌ക്കര്‍ ചോദിക്കുന്നത്.

വിരാട് കോഹ്ലി മോശം സ്‌ട്രൈക്ക് റേറ്റിലാണ് കളിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഗാവസ്‌കര്‍ ആരോപിച്ചിരുന്ന്. ഇതിന് മറുപടിയുമായി കോഹ്ലി തന്നെ രംഗത്തെത്തിയിരുന്നു. കമന്ററി ബോക്‌സിലിരുന്ന് എന്തും പറയാമെന്നായിരുന്നു കോഹ്ലിയുടെ മറുപടി.

പിന്നാലെയാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തെ വിമര്‍ശിച്ച് ഗാവസ്‌കര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിരാടിന്റെ ഒരു മത്സരത്തില്‍ സ്‌ട്രൈക്ക് റേറ്റാണ് താന്‍ വിമര്‍ശിച്ചത്. ഓപ്പണിംഗ് ബാറ്റിംഗിനെത്തി 15-ാം ഓവറില്‍ പുറത്താകുന്നു. അതിന് പ്രോത്സാഹനം നല്‍കാന്‍ കഴിയില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.

പുറത്തുനിന്നുള്ള വിമര്‍ശനങ്ങളെ ശ്രദ്ധിക്കാറില്ലെന്നാണ് ഇന്നത്തെ താരങ്ങള്‍ പറയുന്നത്. എന്നിട്ടും തന്റെ വിമര്‍ശനങ്ങള്‍ക്ക് താരങ്ങള്‍ മറുപടി നല്‍കുന്നു. കുറച്ചുകാലം താന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ആരെയും അപമാനിക്കാനല്ല. സത്യത്തില്‍ എന്താണ് നടക്കുന്നതെന്നാണ് താന്‍ പറയുന്നതെന്നും? ഗാവസ്‌കര്‍ വ്യക്തമാക്കി.

അതെസമയം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. 27 പന്തില്‍ 42 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ അതിവേഗ ഇന്നിംഗ്സ്.