ടോസ് ലഭിച്ചിട്ട് പോലും ഇംഗ്ലണ്ടിനോട് കൂറ്റന്‍ തോല്‍വി, ദുരന്തമായി ബംഗ്ലാദേശ്
ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് കൂറ്റന്‍ തോല്‍വി. എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിനോട് തോറ്റമ്പിയത്. ഇതാദ്യമായിട്ടാണ് ഈ ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ടോസ് ലഭിച്ച ടീം തോല്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനേയും ഇംഗ്ലണ്ട് തകര്‍ത്തിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 125 റണ്‍സ് ആണ് വിജയലക്ഷ്യമായി മുന്നോട്ട് വെച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.1 ഓവറില്‍ ബംഗ്ലാദേശ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
38 പന്തില്‍ 61 റണ്‍സെടുത്ത റോയ് ആണ് കളിയിലെ താരം. സ്‌കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 124-9, ഇംഗ്ലണ്ട് 14.1 ഓവറില്‍ 126-2.
ചെറിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗമാണ് ഇംഗ്ലണ്ട് തുടങ്ങിയത്. പവര്‍ പ്ലേയില്‍ ജോസ് ബട്ലറുടെ(18) വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സടിച്ച ഇംഗ്ലണ്ട് ബംഗ്ലാദേശ് സ്പിപ്പന്‍മാരെ ഫലപ്രദമായി നേരിട്ട് സ്‌കോര്‍ അതിവേഗം മുന്നോട്ടു നീക്കി. നാസും അഹമ്മദിനെ സിക്‌സിന് പറത്തി 33 പന്തില്‍ റോയ് അര്‍ധസെഞ്ചുറിയിലെത്തിയുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 100 പിന്നിട്ടിരുന്നു. വിജയത്തിന് അടുത്ത് റോയ്(38 പന്തില്‍ 61) മടങ്ങിയെങ്കിലും ഡേവിഡ് മലനും(25 പന്തില്‍ 28*), ജോണി ബെയര്‍സ്റ്റോയും(8*) ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയവര കടത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങി ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടൈമല്‍ മില്‍സാണ ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.