പാക് കോച്ചായി ആ സിംബാബ്‌വെ സൂപ്പര്‍ താരം, സാധ്യതയേറുന്നു

Image 3
CricketCricket News

പാകിസ്ഥാന്റെ മുഖ്യ കോച്ചായി സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസമായ ആന്‍ഡി ഫ്‌ളവര്‍ വരാനുളള സാധ്യയേറുന്നു. നിലവില്‍ പാക് സൂപ്പര്‍ ലീഗില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ മുഖ്യ പരിശീലനകനാണ് ആന്‍ഡി ഫ്‌ലവര്‍. ഇത്തവണത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മുള്‍ത്താനെ കിരീട ജേതാക്കളാക്കാനും ഫ്‌ളവറിന് കഴിഞ്ഞിരുന്നു.

മുന്‍ താരങ്ങളടക്കം നിരവധിപേരാണ് ആന്‍ഡി ഫ്‌ളവറിനെ പാകിസ്ഥാന്റെ കോച്ച് ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്റെ മുഖ്യ കോച്ച് ആകുവാന്‍ ആന്‍ഡി ഫ്‌ളവര്‍ ഏറെ യോഗ്യനാണെന്ന് മുന്‍ പാക് താരം അസ്ഹര്‍ മഹമ്മൂദ് വ്യക്തമാക്കി. സുല്‍ത്താന്‍സില്‍ മഹമ്മൂദ് ഫ്‌ലവറിനൊപ്പം കോച്ചിംഗ് സ്റ്റാഫില്‍ ബൗളിംഗ് കോച്ചായി സഹായത്തിനുണ്ടായിരുന്നു.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ കഴിവുള്ള ആന്‍ഡി ഫ്‌ലവറിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്നും മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. ടി10ലും രണ്ട് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് സീസണിലും താന്‍ ആന്‍ഡി ഫ്‌ലവറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടൈന്നും തനിക്ക് വളരെ അധികം ഇഷ്ടമുള്ള വ്യക്തിയാണ് ഫ്‌ലവര്‍ എന്നും അസ്ഹര്‍ വ്യക്തിമാക്കി

പുതിയ ക്രിക്കറ്റിനെ കുറിച്ച് നന്നായി ജ്ഞാനം ഉളള ഫ്‌ളവര്‍ പാകിസ്ഥാന് കോച്ചായി എത്തിയാല്‍ മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.