ആ അസാമാന്യ പ്രതിഭയെ ക്രീസില്‍ നിര്‍ത്തി വിയര്‍പ്പിച്ചു, പിന്നെ ക്രിക്കറ്റ് ഉപേക്ഷിച്ച് ബോക്‌സിംഗ് കളിക്കാന്‍ പോയി

സനല്‍കുമാര്‍ പത്മനാഭവന്‍

ലോകത്തിലെ ഏതു മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും സമകാലീകരായ മറ്റു ബാറ്‌സ്മാന്മാര്‍ക്കു ലഭിക്കാത്ത ‘സമയം ‘ കിട്ടിയിരുന്നതിന്റെ പ്രിവിലേജില്‍ ഫ്രന്റ് ഫൂട്ടില്‍ യഥേഷ്ടം ഷോട്ടുകള്‍ കളിച്ചു ബൗളര്‍മാരെ കടന്നാക്രമിച്ചു രസിച്ചു കൊണ്ടിരുന്ന റിക്കി പോണ്ടിങ് എന്ന അസാമാന്യ പ്രതിഭയെ ‘ എന്താണ് തനിക്കു നേരെ വരുന്ന പന്തുകള്‍ക്കു സംഭവിക്കുന്നത്’ എന്നറിയാതെ പരിഭ്രാന്തനായി ക്രീസില്‍ നിര്‍ത്തി വിയര്‍പ്പിച്ചു 4 ബോളുകള്‍ എറിഞ്ഞിട്ടു പോണ്ടിങ്ങിന്റെ ആയുസ്സ് എടുത്ത ആ ബ്രൂട്ടല്‍ ആയ അഞ്ചാം പന്ത്.. ! ( 2005 Ashes Birmingham )

64 റണ്‍സോടെ ക്രീസില്‍ സെറ്റില്‍ഡ് ആയി നിന്നിരുന്ന ആയ ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ജാക്കിസ് കല്ലിസിനെ തന്റെ സെക്കന്റ് സ്‌പെല്ലിന്റെ ആദ്യ ഓവറില്‍ ‘അണ്‍ പ്‌ളെയബിള്‍ ‘ ആയ നാല് ബൗളുകള്‍ എറിഞ്ഞു കൊണ്ട് കല്ലീസിന്റെ ഓഫ് സ്റ്റമ്പ് പിഴുത ആ ‘അതി മനോഹരം’ ആയ അഞ്ചാം ബൗള്‍ ( 2008 Birmingham)

ഓര്‍മകളില്‍ ഫാസ്റ്റ് ബൗളിങ്ങിന്റെ പൂര്‍ണ സൗന്ദര്യം കാണിച്ചു തന്ന ചരിത്രത്തിലെ രണ്ട് പന്തുകള്‍ എറിഞ്ഞതും ഒരാള്‍ ആയിരുന്നു…..
ആന്‍ഡ്രൂ ഫ്‌ലിന്റോഫ്…..

അയാളെ സ്‌നേഹിക്കുന്നവരുടെ ഫ്രഡ്ഡി !

കരിയര്‍ സ്റ്റാറ്റസുകളിലെ തിളക്കം കുറഞ്ഞ കണക്കുകള്‍ കാണുമ്പോള്‍ അവഗണിക്കപ്പെടേണ്ട പേരല്ല ഒരിക്കലും അയാളുടേത്….
അയാളുടെ കളി കണ്ടിട്ടുള്ളവര്‍ക്കു അറിയാം അയാള്‍ ആരായിരിരുന്നെന്നു !

ഇംഗ്ലീഷ് ക്രിക്കറ്റില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയതും , ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നതും , ഏകദിനത്തില്‍ ഏറ്റവും റണ്‍സ് നേടിയവരില്‍ 9ാം സ്ഥാനത്തു നില്‍ക്കുന്നതും അയാള്‍ തന്നെ…..

പിന്നെ പെട്ടെന്നൊരു നാള്‍ ബോക്‌സിങ് റിങ്ങിലെ ഇടിമുഴക്കങ്ങളില്‍ ആകൃഷ്ടന്‍ ആയി ക്രിക്കറ്റിനോട് ഗുഡ് ബൈ പറഞ്ഞു ബോക്‌സിങ് റിങ്ങില്‍ അരങ്ങേറി ക്രീസില്‍ ബാറ്‌സ്മാന്മാരുടെയും ബൗളര്മാരുടെയും കണ്ണുനീര്‍ വീഴ്ത്തിയ അതെ കൈക്കുഴ കൊണ്ട് റിങ്ങില്‍ എതിരാളികളുടെ പ്രതിരോധം തകര്ത്തു ചോര പൊടിച്ചതും വേറൊരു ചരിത്രം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like