ജനുവരിയില്‍ ഞങ്ങള്‍ മൂന്ന് പേരാകും, സന്തോഷ വാര്‍ത്ത പങ്കുവെച്ച് കോഹ്ലി

Image 3
Cricket

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അച്ഛനാകാന്‍ പോകുന്നു. ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന്‌വിരാട് കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കോഹ്ലി ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.

ഇരുവരുടെയും ചിത്രത്തോടൊപ്പം ആന്‍ഡ് ദെന്‍, വി വേര്‍ ത്രീ! അറൈവിംഗ് ജനുവരി 2021 എന്ന അടിക്കുറിപ്പോടെയാണ് കോഹ്ലി ചിത്രം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും കോഹ്ലിയും അനുഷ്‌കയും സന്തോഷ വിവരം പങ്കുവെച്ചു.

ഇപ്പോള്‍ അനുഷ്‌ക നാല് മാസം ഗര്‍ഭിണിയാണ്. നിരവധി സെലിബ്രിറ്റികള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഏറെ ആരാധകരുള്ള താരജോഡിയാണ് വിരാട് കോലിയും അനുഷ്‌കയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.

നിലവില്‍ ഐപിഎല്‍ കളിക്കാന്‍ യുഎഇയിലാണ് വിരാട് കോഹ്ലി. ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ കിരീടത്തിലെത്തിക്കാന്‍ കോഹ്ലിയ്ക്കാകുമോയന്നാണ് ഇത്തവണ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.