അനസ് വീണ്ടും ഐഎസ്എല്ലിലേക്ക്, റാഞ്ചുന്നത് ഈ ക്ലബ്
കേരള താരം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്‍ കളിക്കാന്‍ ഒരുങ്ങുന്നു. ജംഷഡ്പൂര്‍ എഫ്‌സിയാണ് അനസിനെ ഇത്തവണ സ്വന്തമാക്കുന്നത്. അനസുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിടാനാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ തീരുമാനം.
ഇതോടെ ഒരു വര്‍ഷത്തിന് ശേഷം ഐഎസ്എല്ലില്‍ പന്ത് തട്ടാനുളള അവസരമാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ലഭിക്കുന്നത്. ഈ കഴിഞ്ഞ സീസണില്‍ അനസിന് ഒരു ക്ലബും ഉണ്ടായിരുന്നില്ല. എ ടി കെയില്‍ നിന്ന് റിലീസായ ശേഷം ഇതുവരെ ക്ലബ് ഫുട്‌ബോളില്‍ ഇറങ്ങിയിട്ടില്ല.
നേരത്തെ ജംഷഡ്പൂരിനായി കളിച്ച താരമാണ് അനസ്. 2018 ഐഎസ്എല്‍ സീസണിലായിരുന്നു അനസ് ജംഷഡ്പൂര്‍ ജഴ്‌സി അണിഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ, പൂനെ എഫ് സി, ഡെല്‍ഹി ഡൈനാമോസ്, മോഹന്‍ ബഗാന്‍, എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്. ജംഷ്ഡപൂരുമായുളള കരാര്‍ യാഥാര്‍ത്യമായാല്‍ സജീവ ഫുട്‌ബോളിലേക്കുളള അനസിന്റെ മടങ്ങി വരവ് കൂടിയാകും ഈ നീക്കം.