ചെൽസിതാരത്തെ തള്ളിയിട്ടത് നാണക്കേടിന്റെ പടുകുഴിയിൽ; റഫറിക്കെതിരെ രോഷം കത്തുന്നു

Image 3
Euro 2020

ഇത്തവണ യൂറോയിൽ ആദ്യ റെഡ് കാർഡ് വാങ്ങി കളംവിട്ട വെയിൽസ് താരം ഏദൻ അമ്പാടു ഇനി മറ്റൊരു നാണം കേട്ട റെക്കോർഡ് കൂടി ചുമക്കണം. റോമിൽ ഇറ്റലി – വെയിൽസ് മത്സരത്തോടെ യൂറോചരിത്രത്തിൽ നേരിട്ടുള്ള റെഡ് കാർഡ് വാങ്ങി പുറത്തുപോവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അമ്പാടു മാറി.

ഇറ്റലിയുടെ ഫെഡറിക്കോ ബെർണാദേച്ചിയെ ഫൗൾ ചെയ്തതിനാണ് ചെൽസി യുവതാരത്തെ റഫറി പുറത്താക്കിയത്. കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്നും ലോണിൽ ഷെഫീൽഡ് യുണൈറ്റഡിനായാണ് താരം ബൂട്ട് കെട്ടിയിരുന്നത്.

എന്നാൽ അമ്പാടുവിന് നൽകിയ ചുവപ്പുകാർഡ് അനാവശ്യവും ക്രൂരവുമാണെന്ന് വാദിച്ച് ഒട്ടേറെ പേർ രംഗത്തുവന്നതോടെ സംഭവം വിവാദമായി.

ഇത് താരത്തിന്റെ സ്ഥിരം പരിപാടിയാണെന്നും റെഡ് കാർഡ് അർഹിക്കുന്നുവെന്നും വാദിച്ച് എത്തിയവരും കുറവല്ല