ജാഫറിന് തിരിച്ചടി, കോച്ചിനെ പ്രഖ്യാപിച്ച് മുംബൈ

Image 3
CricketCricket News

ക്രിക്കറ്റിലെ കരുത്തരായ മുംബൈ ടീമിന്റെ കോച്ചായി അമോല്‍ മജൂംദാറിനെ നിയമിച്ചു. വിനോദ് കാംബ്ലി, ജതിന്‍ പരാംജ്‌പേ, നിലേഷ് കുല്‍ക്കര്‍ണ്ണി എന്നിവരടങ്ങിയ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയാണ് 2021-22 പ്രാദേശിക സീസണിലേക്ക് കോച്ചായി മജൂംദാറിനെ തിരഞ്ഞെടുത്തത്.

മുന്‍ ഇന്ത്യന്‍ താരം. വസിം ജാഫര്‍, സായിരാജ് ബഹുതുലേ, ബല്‍വീന്ദര്‍ സന്ധു തുടങ്ങി മറ്റു എട്ട് അപേക്ഷകരെ പിന്തള്ളിയാണ് അമോലിനെ ഈ ചുമതലയേല്പിക്കുന്നത്. കിംഗ്‌സ് പഞ്ചാബില്‍ നിന്ന് മുംബൈ കോച്ചാകാമെന്ന ജാഫറിന്റെ ശ്രമമാണ് ഇതോടെ പാഴായത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ കോച്ചായി മജൂംദാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈയുടെ മുന്‍ ക്യാപ്റ്റനായിരുന്ന മജൂംദാര്‍ 171 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 11000 റണ്‍സ് നേടിയിട്ടുണ്ട്.

രമേശ് പവാര്‍ ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി പോയതോടെ വന്ന ഒഴിവിലേക്കാണ് മജൂംദാര്‍ എത്തുന്നത്.