അമേരിക്ക കണ്ണുരുട്ടുന്നു, അവസാന രണ്ട് ടി20യില്‍ കടുത്ത തീരുമാനമുണ്ടായേക്കും
വെസ്റ്റിന്‍ഡീസിനെതിരെ അവസാന രണ്ട് ടി20 മത്സരം അനിശ്ചിതത്തില്‍. അമേരിക്കന്‍ വിസാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മത്സരങ്ങള്‍ അനിശ്ചിത്തില്‍ ആയിരിക്കുന്നത്. ഈ രണ്ട് മത്സരങ്ങളും അമേരിക്കയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിസാ പ്രശ്‌നങ്ങളെത്തുടര്‍ന്ന്, ഈ മത്സരങ്ങളും വെസ്റ്റിന്‍ഡീസില്‍ നടത്താനുള്ള ആലോചനയിലാണ് സംഘാടകര്‍.
വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് കളിക്കുന്നത്. ഇതില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ വെസ്റ്റിന്‍ഡീസിലും അവശേഷിച്ച രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലുമായി നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ട് ടീമിലേയും ഒട്ടേറെ താരങ്ങള്‍ക്ക് ഇതുവരെ യുഎസ് വിസ അനുവദിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ അമേരിക്കയിലെ മത്സരങ്ങള്‍ നടക്കുമോയെന്നത് സംശയമാണ് ഉയരുന്നത്. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിസാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടത്തുകയാണെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന് സാധിച്ചില്ലെങ്കില്‍ ഈ രണ്ട് മത്സരങ്ങള്‍ കൂടി വെസ്റ്റ് ഇന്‍ഡീസില്‍ നടത്തുമെന്നാണ് സൂചന. അമേരിക്കന്‍ ഇന്ത്യയ്ക്കാരെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. 68 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ന് രണ്ടാം മത്സരം നടക്കാനിരിക്കുകയാണ്. മലയാളി താരം സഞ്ജു സഞ്ജു സാംസണും ടീമിലുണ്ട്.