സെല്‍ഫ് ഹൈപ്പുണ്ടാക്കാന്‍ അയാളൊരിക്കലും ശ്രമിച്ചിട്ടില്ല, തന്റെ ദിവങ്ങളില്‍ തീയാണ് അയാള്‍

സുരേഷ് വാരിയത്ത്
അമ്പാട്ടി റായുഡു എല്ലായ്‌പ്പോഴും അങ്ങനെയാണ്. സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ചെന്നൈയിലായാലും മുംബൈയിലായിരുന്നപ്പോഴും അയാളൊരിക്കലും ഒരു സെല്‍ഫ് ഹൈപ്പ് ഉണ്ടാക്കിയ പ്ലെയര്‍ ആണെന്ന് തോന്നിയിട്ടില്ല. തന്റേത് ആയ ദിനത്തില്‍ എതിര്‍ ബൗളിങ് നിരയിലൂടെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ കടന്നു കയറും.
ഐപിഎല്‍ കരിയറിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ സ്‌പെല്‍ ബുംറ എറിഞ്ഞപ്പോഴും എതിര്‍ നിരയില്‍ പട നയിക്കുന്നത് ഇന്ന് റായുഡുവായിരുന്നു. അയാള്‍ നേടിയ 72 (27) റണ്‍സ് ഇന്നത്തെ മത്സരത്തില്‍ അതിനിര്‍ണായകമായിരിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും സെലക്ഷന്‍ കമ്മറ്റിയുടെയും പിടിപ്പുകേടു കാരണം, കുറെയൊക്കെ സ്വന്തം കയ്യിലിരിപ്പ് കാരണം എവിടെയോ എത്താമായിരുന്ന യഥാര്‍ത്ഥ 3ജി ഇന്റര്‍നാഷണല്‍ കരിയര്‍.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍