അഞ്ചു വർഷത്തിനകം ബാലൺ ഡിയോർ ആദ്യമൂന്നിലെത്തുമെന്നു ബയേൺ താരം അൽഫോൺസോ ഡേവീസ്

ബയേൺ മ്യൂണിക്കിന്റെ കഴിഞ്ഞ സീസണിലെ കിരീട നേട്ടങ്ങളിൽ പ്രധാനപങ്കു വഹിച്ച യുവപ്രതിഭയാണ് അൽഫോൺസോ ഡേവീസ്. ചാമ്പ്യൻസ്‌ലീഗടക്കം ട്രെബിൾ കിരീടംനേട്ടമാണ് ബയേൺ കഴിഞ്ഞ സീസണിൽ നേടിയെടുത്തത്. ഈ നേട്ടങ്ങൾക്കൊപ്പം നിരവധി വ്യക്തിഗതനേട്ടങ്ങൾക്കും ഡേവീസ് അർഹനായിരുന്നു. യുവേഫ ടീം ഓഫ് ത്തെ സീസണിലും ഫിഫ്പ്രോ ഇലവനിലും ഇടംനേടാൻ ഡേവീസിനു സാധിച്ചിരുന്നു.

ഈ നേട്ടങ്ങൾക്കു പിന്നാലെ ബാലൺ ഡിയോറും നേടിയെടുക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുപതുകാരനായ ഈ ബയേൺ പ്രതിരോധതാരം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ജേഡൻ സഞ്ചോക്കും എർലിംഗ് ഹാളണ്ടിനുമൊപ്പം താനും ബാലൺ ഡിയോറിനു വേണ്ടി മത്സരിക്കാനുണ്ടാകുമെന്നാണ് ഡേവീസ് അഭിപ്രായപ്പെട്ടത്. ജർമൻ മാധ്യമമായ ടിസിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡേവീസ്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏത് മൂന്നു താരങ്ങളാണ് ബാലൺ ഡിയോറിനായി മത്സരിക്കുകയെന്ന ചോദ്യത്തിനാണ് ഡേവീസ് മറുപടി നൽകിയത്: ” ഹാളണ്ട് എന്തായാലും അതിൽ ഉൾപ്പെട്ടേക്കും.ജേഡൻ സഞ്ചോയും അതിൽ ഉൾപ്പെടുമെന്നാണ് ഞാൻ സങ്കൽപ്പിക്കുന്നത്. ഞാനും അതിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ട് പാടില്ല? ബയേണിൽ നിന്നും എല്ലായ്പോഴും സ്ഥാനാർത്ഥികളുണ്ടാവാറുണ്ട്.
എനിക്കിനിയും മുന്നോട്ടു പോവാനുണ്ട്. കഴിഞ്ഞ വർഷം അഞ്ചു കിരീടങ്ങൾ നേടിയത് പോലെ ഇനിയും നേടാനുള്ള അതിയായ ആഗ്രഹം എനിക്കുണ്ട്.”

” മത്സരത്തിലായാലും പരിശീലനത്തിലായാലും പന്തിനായി പോരാടുക തന്നെയാണ് പ്രധാനം. ഒപ്പം മികച്ചതായി ഉയർന്നു വരാനും. ഉദാഹരണമായി പറഞ്ഞാൽ ഒരു ആക്രമണതാരം നമ്മെ കടന്നു പോവുകയാണെങ്കിൽ ഞാനത് വ്യക്തിപരമായി എടുക്കും. വീണ്ടും അത് സംഭവിക്കാതിരിക്കാൻ പരിശ്രമിക്കും. ഇങ്ങനെ ചെറിയ ചെറിയ ധാരാളം കാര്യങ്ങളുണ്ട്. പക്ഷെ ഞാനെപ്പോഴും എന്നൊഫ് തന്നെ പറഞ്ഞു കൊണ്ടിരിക്കും. 2021 ലെ ഫിഫ ടീം ഓഫ് ദി ഇയറിൽ എത്താതിരിക്കാൻ ഒന്നും എനിക്ക് തടസമാവില്ലെന്നു. വീണ്ടും അത് നേടാനുള്ള ആഗ്രഹം എപ്പോഴുമുണ്ടാവും.” ഡേവീസ് പറഞ്ഞു.

You Might Also Like