ക്രിസ്ത്യാനോയെ എത്രയും പെട്ടെന്നു ഒഴിവാക്കുന്നതാണ് നല്ലത്, സ്ഥാനമൊഴിയുന്നതിനു മുൻപ് അല്ലെഗ്രിയുടെ യുവന്റസ് ചീഫിനോടുള്ള ഉപദേശം

ക്രിസ്ത്യാനോ റൊണാൾഡോയെ പരിശീലിപ്പിച്ച യുവന്റസിന്റെ മുൻ ഇറ്റാലിയൻ പരിശീലകനാണ് മാക്സിമിലിയാനോ അല്ലെഗ്രി. ക്രിസ്ത്യാനോ വന്നതിനു ശേഷം അടുത്ത സീസണിന് മുൻപേ പരിശീലക സ്ഥാനത്തു നിന്നും ഒഴിയുമ്പോൾ യുവന്റസ് ചീഫിനു ഒരു ഉപദേശം നൽകുകയുണ്ടായി. ക്രിസ്ത്യാനോയെ ഉടൻ വിറ്റു ഒഴിവാക്കണം എന്ന ഉപദേശമാണ് അല്ലെഗ്രി ചീഫായ ആന്ദ്രേ ആഗ്നെല്ലിക്ക് നൽകിയത്.

ക്രിസ്ത്യാനോ യുവന്റസിന്റെ വളർച്ചയെ പിന്നോട്ടു വലിക്കുമെന്ന പ്രവചനമാണ് അന്നു അല്ലെഗ്രി നൽകിയത്. നിലവിൽ യുവന്റസിലെ സാഹചര്യം അക്കാര്യത്തെ സധൂകരിക്കുന്നുവെന്നു വേണം പറയാൻ. ചാമ്പ്യൻസ്‌ലീഗ് നേടാനായി കൊണ്ടുവന്ന റൊണാൾഡോക്ക് ലീഗ് പോലും നേടിക്കൊടുക്കാനാവാത്ത അവസ്ഥായിലാണ് യുവന്റസിനൊപ്പം എത്തി നിൽക്കുന്നത്.

അല്ലെഗ്രിയുടെ ഈ ദീർഘവീക്ഷണം ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ഇന്റർ മിലാനും എസി മിലാനും താഴെ മൂന്നാം സ്ഥാനത്താണ് യുവന്റസിന്റെ സ്ഥാനം. മികച്ച പ്രകടനം തുടരുന്ന ഇന്റർമിലാനെ മറികടന്നു കിരീടം നേടുകയെന്നത് നിലവിലെ അവസ്ഥ പരിഗണിക്കുമ്പോൾ ബാലികേറാമലയാകുമെന്നതാണ് വസ്തുത.

യുവന്റസിന്റെ പ്രകടനത്തിൽ നിരാശനായി ജെനോവക്കെതിരായ മത്സരശേഷം ക്രിസ്ത്യാനോ തന്റെ ജേഴ്‌സി വലിച്ചെറിഞ്ഞത് വിവാദമായിരുന്നു. എന്നാൽ അതിനെ പരിശീലകനായ പിർലോ പിന്തുണക്കുകയാണുണ്ടായത്. ക്രിസ്ത്യനോയുടേത് ഒരു ദശബ്ദത്തിലെ ഡീൽ ആയില്ലെന്നും യുവന്റസ് ക്രിസ്ത്യാനോയുടെ തടങ്കലിൽ അകപ്പെട്ടു കഴിഞ്ഞുവെന്നാണ് ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നത്.

You Might Also Like