ആരാണ് ഇന്ത്യന്‍ ടീമിലെ അര്‍സാന്‍ നാഗ്വസ്വല്ല, സര്‍പ്രൈസ് എന്‍ഡ്രി

ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനലിലേക്കും ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലേക്കുമുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കൗതുകമായത് ഒര് പേരാണ്, അര്‍സാന്‍ നാഗ്വസ്വല്ല എന്ന ലെഫ്റ്റ് ആം പേസറുടേത്.
ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയിട്ടാണ് ഈ യുവതാരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അര്‍സാന്‍ നാഗവസ്‌വല്ല ആരാണെന്നുളള അന്വേഷണത്തിലാണ് ക്രിക്കറ്റ് ലോകം. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, പൃഥ്വി ഷാ തുടങ്ങിയ അതികായകന്മാര്‍ ടീമിന് പുറത്തായപ്പോഴാണ് 23 വയസ്സ് മാത്രം പ്രായമുളള ഈ ഗുജറാത്തി താരം ടീമില്‍ ഇടംപിടിച്ചത്.
നിലവില്‍ അന്ത്യന്തര ക്രിക്കറ്റില്‍ മാത്രം പന്തെറിയുന്ന അര്‍സാന്‍ ഇന്ത്യയുടെ വേഗം കൂടി പേസര്‍മാരില്‍ ഒരാളാണ്. സ്ഥിരമായി 140 കിലോമീറ്ററിന് മുകളില്‍ പന്തെറിയാന്‍ കഴിവുണ്ട് എന്നതാണ് അര്‍സാനെ മറ്റ് പേസര്‍മാരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്‌നര്‍ എന്നീ ലെഫ്റ്റ് ആം പേസര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ സഹായിക്കുന്നതിനായാണ് അര്‍സാനെ സ്റ്റാന്‍ഡ് ബൈ താരമായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്തില്‍ ജനിച്ച അര്‍സാന്‍ 2017-18 വിജയ് ഹസാരെ ട്രോഫിയിലാണ് ഗുജറാത്തിനായി അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും അരങ്ങേറി.
16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകള്‍ സ്വന്തമാക്കിയ അര്‍സാന്‍ 20 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റുകളും 15 ടി-20കളില്‍ നിന്ന് 21 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ടി നടരാജനെ പോലെ സ്റ്റാന്‍ ബൈ ആയെത്തി ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ അര്‍സാന് കഴിയുമോയെന്ന് ഉ്റ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.