ലിവർപൂളിനായി ഇഞ്ചുറി ടൈമിൽ ചരിത്രഗോൾനേട്ടവുമായി അലിസൺ, ചാമ്പ്യൻസ്‌ലീഗ് പ്രതീക്ഷകൾക്ക് ഉയിർത്തെഴുന്നേൽപ്പ്

Image 3
EPLFeaturedFootball

ആവേശകരമായ ലിവർപൂൾ-വെസ്റ്റ്ബ്രോം മത്സരത്തിൽ 95ആം മിനുട്ടിൽ ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ നേടിയ ഹെഡർ ഗോളിലൂടെ വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. സമനിലയിലേക്ക് ചുരുങ്ങുമെന്ന് പ്രതീക്ഷിച്ച മത്സരമാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അപ്രതീക്ഷിതവിജയം ലിവർപൂൾ നേടിയെടുത്തത്.

90 മിനുട്ടു വരെ 1-1 നു സമനിലയിൽ നിന്നിരുന്ന മത്സരത്തിൽ 94ആം മിനുട്ടിൽ ലിവർപൂളിന് അനുകൂലമായി കോർണർ ലഭിക്കുകയായിരുന്നു. അവസാന അവസരമെന്ന നിലക്ക് ഗോൾകീപ്പർ അലിസണും എതിർ ഗോൾപോസ്റ്റിലേക്ക് വരുകയായിരുന്നു. പെനാൽറ്റി ബോക്സിലേക്ക് തൊടുത്ത ട്രെന്റ് അലക്സാണ്ടർ അർനോൽഡിന്റെ ഷോട്ട് അലിസൺ കൃത്യമായി പോസ്റ്റിന്റെ വലതു മൂലയിലേക്ക് തലവെച്ചു തിരിച്ചുവിടുകയായിരുന്നു.

https://twitter.com/EustaquioMatam1/status/1394003039510466564?s=19

90 മിനുട്ടുകൾ വരെ ചാമ്പ്യൻസ്‌ലീഗ് പ്രതീക്ഷകൾ അസ്തമിച്ചിരുന്ന ലിവർപൂളിന് പ്രതീക്ഷകൾ തിരിച്ചു നൽകിയ ഒന്നായി മാറിയിരിക്കുകയാണ് ആ ഗോൾ. ലിവർപൂളിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പർ കൂടിയാണ് അലിസൺ.

കൂടാതെ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഹെഡ് ചെയ്തു ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പർ ആയി മാറാനും അലിസണ് സാധിച്ചിരിക്കുകയാണ്. ഇനി ലൈസസ്‌റ്റർ-ചെൽസി മത്സരഫലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലിവർപൂൾ ആരാധകർ.