ആഴ്ച്ചയിൽ ഒരുകോടിയിലധികം രൂപ; ഇപ്പോഴും ഫെർഗൂസന്റെ വരുമാനം കേട്ടാൽ ഞെട്ടും

പ്രീമിയർ ലീഗിൽ നിന്നും വിരമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന്റെ സമ്പത്തിൽ അമ്പരപ്പിക്കുന്ന വർദ്ധന. ഫെർഗൂസൻ സാമ്പത്തിക ഇടപാടുകൾക്കായി രൂപം നൽകിയ ‘എ.സി.എഫ് സ്പോർട്സ് പ്രൊമോഷൻസ്’ എന്ന കമ്പനിയുടെ സമ്പത്തിലാണ് വൻവർധന ദൃശ്യമായത്.

കഴിഞ്ഞ വർഷം 128 കോടി ആസ്തിയുണ്ടായിരുന്ന ഫെർഗൂസന്റെ ആസ്‌തി ഇക്കൊല്ലത്തെ കണക്കനുസരിച്ച് 179 കോടിയായി വർദ്ധിച്ചുവെന്നാണ് കണക്ക്. അതായത് തന്റെ 79 ആം വയസിലും ഫെർഗൂസൻ സമ്പാദിക്കുന്നത് ആഴ്ച്ചയിൽ ഒരുകോടിയിൽ അധികം രൂപ.

പ്രധാനാമായും തന്റെ പുസ്തകങ്ങൾ വിറ്റുകിട്ടുന്ന റോയൽറ്റിയും, മോട്ടിവേഷണൽ പ്രസംഗങ്ങളും, പരിപാടികളിൽ പങ്കെടുക്കുന്നതിന് ലഭിക്കുന്ന പ്രതിഫലവുമാണ് ഫെർഗൂസന്റെ വരുമാനം. കൂടാതെ ഇരുപത് കോടിയിലധികം രൂപ ഓരോ വർഷവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ഫെർഗൂസന് നൽകുന്നുണ്ട്. ക്ലബിന്റെ ഗുഡ് വിൽ അംബാസഡർ എന്ന നിലക്കുള്ള സേവനങ്ങൾക്കുള്ള പ്രതിഫലമാണിത്.

അറിയപ്പെടുന്ന മോട്ടിവേഷണൽ പ്രഭാഷകൻ കൂടിയായ ഫെർഗൂസൻ ഓരോ പ്രഭാഷണ പാരമ്പരക്കും ഒരുകോടിയിലധികം രൂപയാണ് ഈടാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഐതിഹാസിക പരിശീലകനായ ഫെർഗൂസനാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന സൂപ്പർതാരത്തെ ലോകത്തിന് സമ്മാനിച്ചത്.

You Might Also Like