ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത് സൂപ്പര്‍ ഗോള്‍കീപ്പര്‍, പ്രഖ്യാപനത്തിന് മുമ്പേ വിവരം ചോര്‍ന്നു

കേരള ബ്ലാസറ്റേഴ്‌സിന്റെ ബുധനാഴ്ച്ചത്തെ വലിയ പ്രഖ്യാപനം ഒരു ഗോള്‍ കീപ്പറിനെ കുറിച്ചാണെന്നാണ് സൂചന. ഒഡീഷ എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിനെ കുറിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഔഫീഷ്യലായി ബുധനാഴ്ച്ച സൈനിംഗ് നടത്തിയതായി പ്രഖ്യാപിക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഗോമസ് ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഐലീഗ് ക്ലബ് ഐസ്വാള്‍ എഫ്സിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്നു ഗോവന്‍ സ്വദേശി ആല്‍ബിനോ ഗോമസ്. ഐസ്വാള്‍ ആ സീസണില്‍ ഐലീഗ് ചാമ്പ്യന്മായപ്പോള്‍ തകര്‍പ്പന്‍ പ്രകടനവുമായി ഗോമസ് മുന്നിലുണ്ടായിരുന്നു. ഐസ്വാളിനായി ലീഗിലെ 18 മത്സരവും ഗോമസ് വലകാത്തു.
എന്നാല്‍ പിന്നീട് പരിക്ക് വേട്ടയാടിയ താരത്തിന്റെ കരിയര്‍ കുത്തനെ പിന്നിലേക്ക് ഇടിയുകയായിരുന്നു. പിന്നീടുളള മൂന്ന് വര്‍ഷം വെറും എട്ട് മത്സരം മാത്രമാണ് ഈ പ്രതിഭാസനന് കളിയ്ക്കാനായത്.
2017ല്‍ പൊന്നും വിലയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയ ആല്‍ബിനോയെ വിടാതെ പരിക്ക് പിടികൂടിയപ്പോള്‍ അത് പ്രതിഭയുടെ പിന്‍മടക്കമായി മാറി.
ഡല്‍ഹിയ്ക്കായി രണ്ട് സീസണ്‍ കളിച്ച ഗോമസ് പിന്നീട് ഡല്‍ഹി പേര് മാറ്റി ഒഡീഷ ആയപ്പോഴും ഒരു സീസണില്‍ ടീമിനൊപ്പം തുടര്‍ന്നു.
എന്നാല്‍ 2017ല്‍ എട്ട് മത്സരം കളിച്ചത് മാത്രമാണ് ഗോമസിന് ആകെ പറയാനുണ്ടായിരുന്നത്. കളിച്ച മത്സരങ്ങളിലെല്ലാം തന്റെ കൈയ്യൊപ്പം പതിപ്പിക്കാനും ഗോമസിന് ആയിരുന്നു. അവിടെ നിന്നാണ് ഈ ഫെബ്രുവരിയില്‍ ഗോമസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.