ബാഴ്സലോണ അജയ്യരല്ല, അടുത്ത ലാലിഗ മത്സരത്തിൽ തോൽപ്പിക്കാനാവുമെന്ന് അലാവസ് സ്‌ട്രൈക്കർ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയം നേടിയിരിക്കുകയാണ് ബാഴ്സലോണ. ഉസ്മാൻ ഡെമ്പെലെയും ലയണൽ മെസിയുമാണ് ബാഴ്സലോണക്കായി ഗോൾ നേടിയത്. ലാലിഗയിൽ അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ അലാവസാണ് ബാഴ്സയുടെ എതിരാളികൾ.

എന്നാൽ സ്വന്തം തട്ടകത്തിൽ വെച്ചു നടക്കുന്ന ബാഴ്സയുമായുള്ള മത്സരത്തിൽ വിജയപ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് അലാവസിന്റെ സ്‌ട്രൈക്കറായ ജോസെലു മാറ്റോ. ബാഴ്‌സലോണക്ക് എപ്പോഴും അജയ്യരായിരിക്കാൻ സാധിക്കില്ലെന്നും പരിശ്രമിച്ചാൽ വിജയം നേടാനാവുമെന്നും ജോസെലു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

” ബാഴ്സലോണ ലോകത്തിലെ തന്നെ മികച്ച ടീമുകളിലൊന്നാണ്. കഴിഞ്ഞ വർഷം ഞങ്ങളെ രണ്ടു മത്സരങ്ങളിലും അവർ തോല്പിച്ചിരുന്നു. ഞങ്ങൾക്ക് മികച്ച മനോഭാവത്തോടു കൂടി മത്സരത്തെ സമീപിക്കേണ്ടതുണ്ട്. ഇത് വളരെ ബുദ്ദിമുട്ടേറിയ വെല്ലുവിളിയായിരിക്കും. കിട്ടുന്ന ചെറിയ അവസരങ്ങളിൽ പോലും സ്കോർ ചെയ്യേണ്ടതുണ്ട്.

“താരങ്ങളാലും സാമ്പത്തികപരമായും അവർ വളരെ ശക്തരാണ്. അവർക്കൊപ്പമെത്താൻ വളരെ ബുദ്ദിമുട്ടാണ്. എങ്കിലും കഠിനമായി പരിശ്രമിച്ചാൽ ഫലമുണ്ടാക്കാനാവും. അവർ അജയ്യരൊന്നുമല്ല. ഞങ്ങൾക്ക് വിജയിക്കാനാവും. മത്സരത്തിൽ കൂടുതൽ പന്ത് കിട്ടാൻ ചാൻസില്ലെങ്കിലും അതിനായി കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ” ജോസെലു പത്രസമ്മേളനത്തിൽ പറഞ്ഞു.

You Might Also Like