വില്ലനെ ഇടിച്ചിടുന്ന നായകന്റെ കൂട്ടാളി, ആ തിളക്കം കോഹ്ലിയുടെ മുഖത്തുണ്ടായിരുന്നു

ജയറാം ഗോപിനാഥ്

ചെറുപ്പകാലത്ത് സിനിമ കാണുമ്പോള്‍, നായകന്റെ ഒപ്പം വില്ലനെ അടിക്കാന്‍ ബാബു ആന്റണിയും കൂടെ യുണ്ട് എന്ന് അറിയുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കമുണ്ടാവാറില്ലെ…. അതുപോലെയൊരു തിളക്കം ഒന്നാമിന്നിങ്‌സില്‍, ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍, ഫീല്‍ഡില്‍ നിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ മുഖത്തുണ്ടായിരുന്നു.

ഒന്നാം ദിനം മുതല്‍ ടേണ്‍ ചെയ്തു തുടങ്ങിയ പിച്ചില്‍ , അശ്വിന്‍ എന്ന നായകനോപ്പം, വില്ലനെ ഇടിച്ചിടാന്‍, അക്സര്‍ എന്ന ബാബു ആന്റണികൂടെയുണ്ട് എന്ന സന്തോഷമായിരുന്നു വിരാടിന്റെ കണ്ണുകളില്‍ തിളങ്ങിയത്.

ഒന്നാം ടെസ്സ്റ്റ് നമ്മുടെ കയ്യിപിടിയില്‍ നിന്നും ജോ റൂട്ടും, ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് ‘സ്വീപ്പ്’ ചെയ്തു കൊണ്ടുപോകുകയായിരുന്നു. അശ്വിന് കൂട്ടായുണ്ടായിരുന്ന നദീമിനോ, സുന്ദറിനോ ഇംഗ്ലീഷ് ബാറ്റ്‌സ്മന്മാരുടെ sweep stratergy തടയാന്‍ ആയതുമില്ല. ‘A left arm spinner who can bowl at a good pace’ ജഡേജയെ നന്നായി മിസ്സ് ചെയ്ത നിമിഷങ്ങള്‍. ആ കുറവായിരുന്നു അക്‌സര്‍ നികത്തിയത്.

കറക്റ്റായി execute ചെയ്താല്‍ സ്വീപ് ഷോട്ട് ഈ പിച്ചില്‍ എത്രത്തോളം ലളളലരശേ്‌ല ആണ് എന്ന് രോഹിത്തിന്റെയും, അശ്വിന്റെയും സെഞ്ച്വറികള്‍ നമ്മളെ കാണിച്ചു തന്നതായിരുന്നു. അതേ statergy യുമായിട്ടാണ് റൂട്ട് ഇറങ്ങിയതും.. എന്നാല്‍ നല്ല പേസില്‍ പന്തെറിഞ്ഞ ആക്‌സര്‍ ആ കണക്കുകൂട്ടല്‍ തെറ്റിച്ചു..സ്വീപ് ചെയ്യാന്‍ ശ്രമിച്ച റൂട്ട് ന്റെ top edge ഫൈന്‍ലെഗ്ഗില്‍ നിന്ന അശ്വിന്റെ കൈകളില്‍..

രണ്ടാമിനിങ്‌സില്‍ അക്സര്‍ കൂടുതല്‍ അപകടകാരിയായി. തന്നെ സ്വീപ് ചെയ്തു താളം കണ്ടെത്തി തുടങ്ങിയ റൂട്ടിനെ പുറത്താക്കിയ ആ ബോള്‍.. ജാഡജയെ അനുസ്മരിപ്പിക്കുന്നതായിരുന്നു..നല്ല സ്പീഡില്‍ ബൗണ്‍സ് ചെയ്തു, റൂട്ടിന്റെ ഗ്ലൗസിനെ ചുംബിച്ചു സ്ലിപ്പിന്റെ കയ്യില്‍ ഒതുങ്ങിയ ആ പന്ത് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയ്ക്ക്‌മേല്‍ ആണി അടിച്ചു.

അശ്വിന്‍ എന്ന നായകനൊപ്പം അക്സര്‍ എന്ന ബാബു ആന്റണി ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് കാരെ ഇടിച്ചിടാന്‍ ഇന്ത്യയ്ക്ക് നിഷ്പ്രയാസം സാധിച്ചു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like