സഞ്ജു രോഹിത്ത് ശര്‍മ്മയെ പോലെ, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

സഞ്ജുവിന്റെ പ്രകടനം ആരാധകരുടെ കൂടാതെ ക്രിക്കറ്റ് നിരീക്ഷകരുടേയും വിരോധികളുടേയും കയ്യടി നേടികൊടുത്തിരുന്നു. 42 പന്തില്‍ 77 റണ്‍ നേടിയ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ

അയര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയോട് ഉപമിച്ച് ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു രോഹിത് ശര്‍മയൊക്കെ നിലകൊള്ളുന്ന കാറ്റഗറിയില്‍പെടുന്ന താരമാണെന്നാണ് ചോപ്ര പറഞ്ഞത്.

അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം അത് മുതലാക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ബാറ്റിങ്ങിന് പ്രത്യേക ഭംഗിയാണെന്നും ചോപ്ര പറഞ്ഞു.

‘സഞ്ജു നന്നായി ബാറ്റ് ചെയ്തു. അവസരം കിട്ടുമ്പോഴൊക്കെ അവന്‍ ക്ലാസ് കാണിക്കും. അവന്‍ ഭംഗിയില്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. രോഹിത് ശര്‍മ്മയുടെ വിഭാഗത്തിലാണ് സാംസണ്‍. അവന്‍ സ്വതന്ത്രമായ രീതിയില്‍ ബാറ്റ് ചെയ്യുകയും കളി നന്നായി നിയന്ത്രിക്കുകയും ചെയ്യുന്നു’ ചോപ്ര പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിനാണ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ നാല് റണ്‍സിനാണ് അയര്‍ലന്‍ഡ് കീഴടങ്ങിയത്. സഞ്ജുവിനെ കൂടാതെ ദീപക് ഹൂഡ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി.

 

You Might Also Like