പൊന്മുട്ടയിടുന്ന താറാവ്, ക്ലാസ് തെളിയിച്ച് രഹാനെ, ഊതികാച്ചിയ പൊന്ന് ഞെട്ടിക്കുന്നു

സംഗീത് ശേഖര്‍

2021 ലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നു ഡ്രോപ്പ് ചെയ്യപ്പെടുന്നു. രഞ്ജിയിലേക്ക് മടങ്ങുന്നു. 634 റണ്‍സിന്റെ മികച്ചൊരു സീസണ്‍. കാര്യമായ പ്രതിസന്ധികളൊന്നും തന്നെയില്ലാതെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് മുന്നോട്ട് പോയത് കൊണ്ട് രഹാനെയുടെ മടങ്ങിവരവ് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് രഹാനെയില്‍ നിന്നു മുന്നോട്ട് പോയിക്കഴിഞ്ഞെന്നു കരുതിയ നാളുകള്‍. കഴിഞ്ഞ ഐ. പി. എല്ലില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന രഹാനെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ തന്റെയൊരു പുതിയ മുഖമാണ് കാണിക്കുന്നത്. രഹാനെയുടെ പ്രതാപകാലം കണ്ടിരുന്നവരെ പോലും ഞെട്ടിക്കുന്ന സ്‌ട്രോക്ക് പ്ലെ. 172 സ്‌ട്രൈക്ക് റേറ്റില്‍ ഇമ്പാക്ട് ഇന്നിംഗ്‌സുകളുടെ ഒരു നിര തന്നെ കളിക്കുന്ന രഹാനെയുടെ പുതിയ സമീപനം ശ്രദ്ധേയമായിരുന്നു.

വെള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിന്റെ സമയമായപ്പോള്‍ ബാറ്റിംഗ് നിരയിലെ ചില പ്രമുഖരുടെ പരിക്ക് ഇന്ത്യയെ ബാക്ക് ഫുട്ടിലാക്കുന്നു. ഏറ്റവും പ്രധാനപെട്ട ഒരു മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ പരിചയ സമ്പന്നതയുടെ അഭാവം നിഴലിച്ചപ്പോള്‍ സെലക്ടര്‍മാര്‍ തിരിയുന്നത് രഹാനെയുടെ നേര്‍ക്കാണ്. രഹാനെ തിരഞ്ഞെടുക്കപ്പെട്ടത് ഐ. പി. എല്‍ പ്രകടനത്തേക്കാള്‍ അയാളുടെ ഡൊമസ്റ്റിക് ഫോം കൂടെ കണക്കിലെടുത്താണ്.

ഒന്നര കൊല്ലത്തിനു ശേഷം കളിക്കുന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഓസ്ട്രേലിയയുടെ വമ്പന്‍ സ്‌കോറിനെ പിന്തുടരുന്ന ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയിലേക്കാണ് രഹാനെ വന്നിറങ്ങുന്നത്. ഹൈ പ്രഷര്‍ മാച്ച്, ഹൈ പ്രഷര്‍ സാഹചര്യം രഹാനെ ഷോസ് ഹിസ് ക്ലാസ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ലേറ്റ് ആയിട്ടാണ് സ്‌ട്രോക്കുകള്‍ കളിക്കുന്നത്, ബാറ്റിന്റെ ഫേസ് ഓപ്പണ്‍ ചെയ്ത് കൊണ്ട് മനോഹരമായി ഓഫ് സൈഡിലൂടെ പന്ത് പ്ലെസ് ചെയ്യുന്നു, അല്‍പം വിഡ്ത് ലഭിച്ചാല്‍ കട്ട് ഷോട്ടുകള്‍ അണ്‍ ലീഷ് ചെയ്യുന്നു, ലിയോണിനെതിരെ മനോഹരമായ സ്‌ക്വയര്‍ ഡ്രൈവുകള്‍, കുമ്മിന്‍സിന്റെ ഷോര്‍ട്ട് ബോള്‍ മിന്നല്‍ വേഗത്തില്‍ പിക്ക് ചെയ്‌തൊരു ഡോമിനന്റ് പുള്ളിലൂടെ അര്‍ദ്ധ സെഞ്ച്വറി തികക്കുന്നു. സച് കമ്പോഷര്‍& ഗ്രിറ്റ്. ടോപ് ക്ലാസ് പ്ലെയര്‍

 

You Might Also Like