ആ ടീമില്‍ ചേര്‍ന്ന് രഹാനെ, മനസ് തുറക്കാതെ പൂജാര, ഹാര്‍ദ്ദിക്ക് ഉടക്കി തന്നെ

Image 3
CricketTeam India

രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കാന്‍ ഒരുങ്ങി അജിങ്ക്യ രഹാനെ. പൃത്ഥി ഷാ നായകനായ ടീമിലാണ് രഹാന കളിക്കുക. ബാറ്റിംഗ് ഫോം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടാണ് രഹാനെ രഞ്ജി കളിക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രഹാനെയുടെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാകുമെനന്ന അവസ്ഥയിലാണ്. ഇതോടെ രഞ്ജിയില്‍ കളിച്ച് ഫോം വീണ്ടെടുക്കാന്‍ രഹാന അടക്കമുളള സീനിയര്‍ താരങ്ങളോട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് രഞ്ജി കളിക്കാന്‍ രഹാന തീരുമാനിച്ചത്.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന രഹാനെയുടെ ആ സ്ഥാനം കൂടി പോകുമെന്ന അവസ്ഥയാണുള്ളത്. ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ നിന്നും താഴോട്ട് പോകാനും സാധ്യതയുണ്ട്. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ട രഹാനക്ക് കരിയര്‍ എന്‍ഡ് സംഭവിക്കാതിരിക്കാന്‍ ബാറ്റിങ് മികവ് കാട്ടേണ്ടതായുണ്ട്.

അതേ സമയം ചേതേശ്വര്‍ പുജാരയുടെ കാര്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏറെ നാളുകളായി മോശം ഫോമിലുള്ള പുജാര രഞ്ജി കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ രഞ്ജി ട്രോഫിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ അഹമ്മദാബാദ് ടൈറ്റാന്‍സിന്റെ നായകനാണ് ഹര്‍ദിക്. ഐപിഎല്ലില്‍ തിളങ്ങി ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.