ജിങ്കന്റെ പകരക്കാന്‍, വണ്ടര്‍ കിഡിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്, വെല്ലുവിളി ഉയര്‍ത്തി സിറ്റി ഗ്രൂപ്പ്

Image 3
FootballISL

പ്രതിരോധത്തിലെ ഭാവി വാഗ്ധാനമായി വിലയിരുത്തപ്പെടുന്ന മലയാളി യുവതാരം അജിന്‍ ടോമിനെ സ്വന്തമാക്കാന്‍ ക്ലബുകളുടെ മത്സരം. ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയുമാണ് അജിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ ചെന്നൈ എഫ്‌സിയുടെ റിസര്‍വ്വ ടീമിലാണ് അജിന്‍ കളിയ്ക്കുന്നത്. കുറഞ്ഞ കാലത്തിനുളളില്‍ തന്നെ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച് ഫുട്‌ബോള്‍ ക്ലബുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ഈ ഇരുപതുകാരന്‍.

നേരത്തെ ഐലീഗ് ക്ലബ് ഇന്ത്യന്‍ ആരോസിനായും ടോം കളിച്ചിരുന്നു. അവിടെ ഏഴ് മത്സരങ്ങളും ചെന്നൈയിന്‍ ബി ടീമില്‍ 13 മത്സരങ്ങളിലുമാണ് അജിന്‍ ടോം ബൂട്ടണിഞ്ഞത്.

വയനാട് സ്വദേശിയായ അജിന്‍ നേരത്തെ സന്തോഷ് ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. എഐഎഫ് എലൈറ്റ് അക്കാദമി പ്രെഡക്റ്റായ അജിന്‍ 2015ല്‍ നന്ന സാഫ് കപ്പ് അണ്ടര്‍ 16 ഇന്ത്യന്‍ ടീമിലും സ്ഥാനം പിടിച്ചിരുന്നു.