ചിന്നസ്വാമിയില്‍ അന്നാ രാജകുമാരന്‍ അവതരിച്ചു, മറക്കാനാകുമോ ഇന്ത്യന്‍ ക്രിക്കറ്റിലെ ആ ഗ്ലാമര്‍ താരത്തെ

ഷമീല്‍ സ്വലാഹ്

1996 വേള്‍ഡ് കപ്പ്
ഇന്ത്യ – പാക്കിസ്ഥാന്‍ 2nd QF
ലോകം ഉറ്റുനോക്കിയ വീറും വാശിയും നിറഞ്ഞ ഈ മത്സരത്തോടനുബന്ധിച്ച് വിജനമായ ബെംഗളൂരു നഗരവും… മത്സരം വീക്ഷിക്കാന്‍ തിങ്ങിനിറഞ്ഞ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും….

അതോടപ്പം ഇന്ത്യയുടെ ഓരോ കോണിലും ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ ഓരൊരോ കൂട്ടങ്ങള്‍ TVകള്‍ക്ക് മുന്നിലും….

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 47 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ്… പിന്നീടുള്ള അവസാന 4 ഓവറുകള്‍ ചിന്നസ്വാമിയിലെ ആരാധകര്‍ ആര്‍ത്തിരമ്പിയത് പോലെ, ഇന്ത്യയിലെ ഓരോ കോണും ആര്‍ത്തിരമ്പുകയായിരുന്നു…. അക്കാലത്തെ സംബന്ധിച്ച് തികച്ചും എന്റര്‍ടൈന്‍മെന്റ്…. ആ സമയം അവിടെ അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരന്‍ അവതരിക്കുകയായിരുന്നു…

ശ്രീനാഥിനെയും ,കുംബ്ലെയെയും സഹായത്തോടെ അവസാന 3 ഓവറില്‍ പാക് ബൗളിങ്ങിനെതിരെ തല്ലി കൂട്ടിയത് 51 റണ്‍സ്… ഏറെ തല്ല് വാങ്ങിയതാകട്ടെ അത് വരെയും 8 ഓവറില്‍ വെറും 27 റണ്‍സുകള്‍ മാത്രം വഴങ്ങിയിരുന്ന അക്കാലെത്തെ ഏറ്റവും വിനാശകാരിയായ ബൗളര്‍ വഖാര്‍ യൂനിസും… അവസാന 2 ഓവറുകളില്‍ വഖാര്‍ വഴങ്ങിയത് 40 റണ്‍സും!..

ഒടുവില്‍ വഖാറിന്റെ പന്തില്‍ തന്നെ ആമിര്‍ സുഹൈലിന് ക്യാച്ച് നല്‍കി പുറത്തായെങ്കിലും., 2 സിക്‌സറും, 4 ബൗണ്ടറികളുമായി 25 പന്തില്‍ 45 റണ്‍സും, ഇന്ത്യന്‍ ടോട്ടല്‍ സ്‌കോര്‍ 8 വിക്കറ്റിന് 287 എന്ന സുരക്ഷിതമായ നിലയിലേക്കും അയാള്‍ എത്തിച്ചിരുന്നു….

സച്ചിന്‍, അസര്‍ കഴിഞ്ഞാല്‍ ഏറെ ആരാധകരെ സൃഷ്ടിച്ച അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരം….

അജയ് ജഡേജക്കിന്ന് 50- മത് ജന്മദിനം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like