സഞ്ജുവിന്റെ രാജസ്ഥാന് ആദ്യ തിരിച്ചടി, അദ്ദേഹം ടീം വിട്ടു

ഐപിഎല്‍ 14ാം സീസണ്‍ തുടങ്ങുവാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന മക്‌ഡൊണാള്‍ഡ് ക്ലബ് വിട്ടു. കഴിഞ്ഞ സീസണില്‍ മാത്രമാണ് ഡൊണാള്‍ഡ് രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിച്ചത്.

ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ് ക്ലബ് വിടുന്ന വിവരം രാജസ്ഥാന്‍ റോയല്‍സ് ടീം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് സമയത്ത് ടീമിനെ മികവോടെ പരിശീലിപ്പിച്ച മക്‌ഡൊണാള്‍ഡിന് നന്ദി പറയുന്നതായി ക്ലബ് അറിയിച്ചു. ഓസ്‌ട്രേലിയ പുരുഷ ടീമിനൊപ്പവും ദി ഹണ്ട്രഡില്‍ ബര്‍മിങ്ഹാം ഫിനിക്‌സിന് ഒപ്പവും പരിശീലകനായി ഇനി മക്‌ഡൊണാള്‍ഡ് ഉണ്ടാകും.

എന്നാല്‍ ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ഇതുവരെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചിട്ടില്ല. ട്രെവര്‍ പെന്നിയെ ടീമിന്റെ ലീഡ് അസിസ്റ്റന്റ് പരിശീലകനായി നിയമിച്ചിട്ടുണ്ട്. മുമ്പ് ശ്രീലങ്കയുടെ മുഖ്യ പരിശീലകനായും ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ചായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പെന്നി. മാസങ്ങള്‍ മുന്‍പ് തന്നെ ശ്രീലങ്കന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സംഗക്കാരയെ രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി ടീം നിയമിച്ചിരുന്നു .

അതേസമയം കോച്ചിങ് പാനലിലും ടീമിന്റെ ഘടനയിലും അടിമുടി മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ടീമിനെ പുതുക്കി പണിഞ്ഞത് .കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി പകരം മലയാളി താരം സഞ്ജു സാംസനാണ് ടീമിന്റെ പുതിയ നായകന്‍ .

ഇത്തവണത്തെ ഐപില്‍ താരലേലത്തില്‍ ക്രിസ് മോറിസ് അടക്കം വലിയ നിര താരങ്ങളെ ടീമിനൊപ്പം കൂട്ടിച്ചേര്‍ത്ത രാജസ്ഥാന്‍ ടീമും ആരാധകരും പ്രതീക്ഷകളോടെയാണ് ഈ സീസണിനെ കാണുന്നത് .

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് :Sanju Samosn (c&wk), Jos Buttler (wk), Ben Stokes, Yashasvi Jaiswal, Manan Vohra, Anuj Rawat, Riyan Parag, David Miller, Rahul Tewatia, Mahipal Lomror, Shreyas Gopal, Mayank Markande, Jofra Archer, Andrew Tye, Jaydev Unadkat, Kartik Tyagi, Shivam Dube, Chris Morris, Mustafizur Rahman, Chetan Sakariya, KC Cariappa, Liam Livingstone, Kuldip Yadav, Akash Singh

You Might Also Like