സ്‌റ്റോക്‌സിനെ രാജസ്ഥാന്‍ യാത്രയാക്കിയത് സര്‍പ്രൈസ് സമ്മാനം നല്‍കി

Image 3
CricketIPL

രിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ മത്സരത്തിന് ശേഷം അപ്രതീക്ഷിതമായി ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്ന സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിന് വികാരനിര്‍ഭരമായ യാത്രയപ്പ് നല്‍കി രാജസ്ഥാന്‍ റോയല്‍സ് ടീം. നാട്ടിലേക്ക് മടങ്ങുന്ന സ്റ്റോക്ക്സിന് പിതാവ് ജെറാര്‍ഡ് സ്റ്റോക്ക്സിന്റെ പേരെഴുതിയ രാജസ്ഥാന്റെ ജേഴ്സിയാണ് നായകന്‍ സഞ്ജു വി സാംസണ്‍ സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് സ്റ്റോക്‌സ് നാട്ടിലേക്ക് മടങ്ങിയത്.

ബെന്‍ സ്റ്റോക്‌സിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ നഷ്ടമാണെന്നും വാക്കുകള്‍ക്ക് അതീതമെന്നും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

https://twitter.com/rajasthanroyals/status/1383467701679448066?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1383467701679448066%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2021%2Fapr%2F18%2Frajasthan-royals-give-surprise-gift-to-ben-stokes-sanju-says-his-absence-is-huge-loss-118575.html

രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരമായ ബെന്‍ സ്റ്റോക്‌സിന് പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്. മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലിന് പൊട്ടലേല്‍ക്കുകയായിരുന്നു. ഇതോടെയാണ് സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.

താരത്തിന്റെ കൈവിരലിന് ശസ്ത്രക്രിയ ആവശ്യമുണ്ട്. ഉടന്‍ തന്നെ ആ ശാസ്ത്രക്രിയ നടക്കും. കവിഞ്ഞ ദിവസം ഉച്ചയോടെ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. സഹതാരങ്ങളെല്ലാം ഒന്നിച്ചിരുന്ന് സമ്മാനവും നല്‍കിയാണ് സ്റ്റോക്‌സിനെ യാത്രയാക്കിയത്.

ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമമാണ് ബെന്‍ സ്റ്റോക്‌സിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐപിഎല്ലിന് പുറമെ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ബെന്‍ സ്റ്റോക്‌സിന് നഷ്ടമാകും.