കേരള ടീമിനെ ഇന്ത്യയിലെ യുവന്റസാക്കും, സൂപ്പര്‍ കോച്ച് പറയുന്നു

കേരളത്തിന്റെ ഏക ഐഎസ്എല്‍ ക്ലബായ ഗോകുലം കേരളയെ ഇന്ത്യയിലെ യുവന്റസ് ആക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇറ്റാലിയന്‍ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബര്‍ട്ടെ അന്നെസെ. ന്യ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ആനസ് ഇക്കാര്യം വ്യക്തമാക്കിയത്.

‘നേരത്തെ ഇറ്റാലിയന്‍ പരിശീലകരെ കുറിച്ച് ഒരു സ്റ്റീരിയോടൈപ്പുണ്ട്. അവര്‍ പ്രതിരോധത്മകമായ കളിയാണ് പരിശീലിപ്പിക്കുന്നത് എന്നത്. കോണ്ടെ പരിശീലിപ്പിക്കുന്ന ഇന്ററിനെ നോക്കൂ. അവര്‍ ഒരുപാട് ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ യൂറോപ്പ ലീഗില്‍. കളിയെ വിലയിരുത്തുന്നതില്‍ ഇറ്റാലിയന്‍ തന്ത്രങ്ങള്‍ മികച്ചതാണ്. ഗോകുലത്തെ ഇന്ത്യയുടെ യുവന്റസ് ആക്കുവാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്’ അന്നെസ് പറഞ്ഞു.

ഇന്ത്യയിലേക്ക് വരുക എന്നത് എന്റെ സ്വപ്‌നമായിരുന്നു.മികച്ച പ്രതിഭകളുള്ള രാജ്യമാണ് ഇതെന്നാണ് എന്റെ വിശ്വാസം. നേരത്തെ ഇന്ത്യയില്‍ മറ്റരാസിയേയും സംമ്പോട്ടയേയും പോലുലള ചില ഇറ്റാിലിയന്‍ താരങ്ങള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്റെ മികച്ചത് ഇവിടെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ മാസമാണ് ക്ലബ് വിട്ട സ്പാനിഷ് പരിശീലകന്‍ സാന്റിയാഗോ വരേലയ്ക്ക് പകരം ഇറ്റാലിയന്‍ പരിശീലകനായ വിന്‍സെന്‍സോ ആല്‍ബര്‍ട്ടെ അന്നെസെയെ പരിശീലകനായി ഗോകുലം നിയമിച്ചത്. വെറും 35 വയസ് മാത്രമാണ് വിന്‍സെന്‍സോ ആല്‍ബര്‍ട്ടെ അന്നെസെയുടെ പ്രായം. ഒരു ദേശീയ ടീമിനെ അടക്കം നിരവധി ക്ലബുകളെ പരിശീലിപ്പിച്ച ശേഷമാണ് അന്നസെ ഗോകുലത്തിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ഐലീഗില്‍ കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം അന്നസെയെ സ്വന്തം നിരയിലെത്തിച്ചിരി്കകുന്നത്.

ബെലീസ് ദേശീയ ടീമിന്റെ പരിശീലകനായിട്ടുളള അന്നസെ ഇറ്റാലി, എസ്റ്റോണിയ, ലാത്വിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലെ ക്ലബുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. അര്‍മേനിയന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായും ഇദ്ദേഹം വേഷമണിഞ്ഞിട്ടുണ്ട്.

നിലവില്‍ ഡ്യൂറാന്റ് കപ്പ് സ്വന്തമാക്കിയതാണ് ഗോകുലം കേരളയുടെ ഏകമികച്ച നേട്ടം. ഐലീഗ് കിരീടമാണ് നിലവില്‍ ഗോകുലം ലക്ഷ്യംവെക്കുന്നത്. ഇതിലൂടെ ഐഎസ്എല്‍ പ്രവേശനവും ഗോകുലത്തിന്റെ അജണ്ടയിലുണ്ട്.

You Might Also Like