ഒടുവില്‍ ഇന്ത്യയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നു, തീയ്യതി പുറത്ത്

ഇന്ത്യയില്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നതിന്റെ തീയ്യതി പുറത്ത്്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 20 വരെയാകും സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്ത്യയില്‍ തുറയ്ക്കുക. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കാന്‍ ഫിഫയുടെ അംഗീകാരത്തിനായി എഐഎഫ്എഫ് സമീപിച്ചിരിക്കുകയാണ്.

സാധാരണ ജൂണ്‍ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഇന്ത്യയില്‍ ട്രാന്‍സ്്ഫര്‍ വിന്‍ഡോ തുറയ്ക്കുക. കൊറോണ വൈറസ് താണ്ഡമാടിയതോടേയാണ് ഇക്കാര്യത്തില്‍ പുനക്രമീകരണം വരുത്തേണ്ടി വന്നത്.

ഇതോടെ ഐഎസ്എല്‍, ഐലീഗ് മത്സരങ്ങള്‍ തുടങ്ങാന്‍ വൈരുമെന്ന് ഉറപ്പായി. നേരത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ പുനക്രമീകരീക്കുന്നതിന് ഫിഫ വിവിധ ഫുട്‌ബോള്‍ അസോസിയഷനുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

അതെസമയം യൂറോപ്പില്‍ എന്നാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുക എന്ന് വ്യക്തമല്ല. പല ലീഗുകളും പാതിവഴിയിലായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ ചിത്രം തെളിഞ്ഞിട്ടില്ല. ഇത് യൂറോപ്പില്‍ നിന്നും താരങ്ങളെ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ക്ലബുകള്‍ക്ക് വെല്ലുവിളിയാകും.

You Might Also Like