ഗുര്‍പ്രീത് രാജ്യത്തെ മികച്ച താരം, ഗോകുലത്തിനും അഭിമാനിക്കാം
ഈ വര്‍ഷത്തെ ഫുട്ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യന്‍ ദേശീയ ടീം ഗോള്‍കീപ്പറും ബംഗളൂരു എഫ്സി താരവുമായ ഗുര്‍പ്രീത് സിങ് സന്ധുവിന് മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തു. ഫുട്ബോള്‍ രംഗത്തെ കഴിഞ്ഞ സീസണിലെ മികച്ച സംഭാവനകള്‍ക്കാണ് അവാര്‍ഡ്.
കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായും ബെംഗളൂരു എഫ് സിക്കായും നടത്തിയ പ്രകടനങ്ങള്‍ പരിഗണിച്ചാണ് ഗുര്പ്രീതിന്ര് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഐഎസ്എല്‍, ഐ ലീഗ് ക്ലബ്ബ് പരിശീലകരില്‍ നിന്നുള്ള വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ബ്ലു ടൈഗേഴ്സ് ഗുര്‍പ്രീതിനെ വിജയിയായി തിരഞ്ഞെടുത്തത്.
ഇതോടെ 2009ല്‍ സുപ്രതാ പോളിന് ശേഷം അവാര്‍ഡിന് അര്‍ഹനാകുന്ന രണ്ടാമത്തെ ഗോള്‍കീപ്പറായി ഗുര്‍പ്രീത് സിംഗ് മാറി. വിമന്‍സ് പ്ലയെര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഗോകുലം എഫ് സി താരം സഞ്ജു നേടി. ക്രിപ്സയുടെ താരം രത്നബാല ദേവി യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഒഫ് ദി ഇയര്‍ പുരസ്കാരവും നേടി.
കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ചെന്നൈയിന് എഫ് സിയുടെ താരം അനിരുദ്ധ് താപ സ്വന്തമാക്കി. ചെന്നൈയിനായി കഴിഞ്ഞ സീസണില്‍ നടത്തിയ പ്രകടനങ്ങളാണ് താപയെ മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ ദേശീയ ടീമിലും താപ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയിരുന്നു. 2017ലും ഇതേ പുരസ്കാരം താപ സ്വന്തമാക്കിയിരുന്നു.
2019-20 എഐഎഫ്എഫ് അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍
മെന്‍ ഫുട്ബോള്‍ ഓഫ് ദ ഇയര്‍: ഗുര്‍പ്രീത് സിംഗ് സന്ധു
വിമന്‍സ് പ്ലയെര്‍ ഓഫ് ദി ഇയര്‍ : സഞ്ജു
മെന്‍സ് എമര്‍ജിംഗ് ഫുട്ബോള്‍ ഓഫ് ദ ഇയര്‍: അനിരുദ്ധ് താപ
എമര്‍ജിംഗ് വിമന്‍സ് ഫുട്ബോള്‍ ഓഫ് ദ ഇയര്‍: ശ്രീമതി രത്തന്‍ബാല ദേവി
മികച്ച അസിസ്റ്റന്റ് റഫറി അവാര്‍ഡ്: ശ്രീപി. വൈരമുത്തു
മികച്ച റഫറി അവാര്‍ഡ്:ശ്രീ.എല്‍ അജിത് കുമാര്‍
മികച്ച ഗ്രാസ്റൂട്ട് വികസന പദ്ധതിക്കുള്ള അവാര്‍ഡ്: പശ്ചിമ ബംഗാള്‍