ബാറ്റിംഗ് മറന്ന് കോഹ്ലി പോലും ആസ്വദിച്ച് പോയ ഇന്നിംഗ്‌സ്, ആത്യന്തികമായ ആനന്ദമാണ് ഈ മനുഷ്യന്‍…!

സ്ന്ദീപ് ദാസ്

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. അങ്ങനെയുള്ള വിരാട് ഇന്ന് രോഹിതിന്റെ കളി ആസ്വദിക്കുകയായിരുന്നു.

ഹിറ്റ്മാന് സ്‌ട്രൈക്ക് കൈമാറുകയായിരുന്നു. അതാണ് രോഹിതിന്റെ മഹത്വം. ഫോമിലുള്ള രോഹിത് ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ കാഴ്ച്ചയാണ്.

രോഹിതിന്റെ ഇന്നിംഗ്‌സ് അവസാനിക്കണം എന്ന് ആഗ്രഹിച്ചത് ഇംഗ്ലണ്ട് ഫാന്‍സ് മാത്രമായിരിക്കും. ബാക്കിയുള്ള ക്രിക്കറ്റ് ലോകം മുഴുവനും ഹിറ്റ്മാന്റെ സെഞ്ച്വറിയ്ക്കുവേണ്ടി കൊതിച്ചിട്ടുണ്ടാവും.

നിലംതൊടാതെയുള്ള അടി എന്ന് ചുരുക്കിപ്പറയാം. എങ്ങനെ എറിഞ്ഞാലും പന്ത് ബൗണ്ടറിയിലെത്തുന്ന അവസ്ഥ! രോഹിതിനെ പരിഹസിക്കുന്നവരോട് സഹതാപം മാത്രം. ഒരു ക്രിക്കറ്റ് പ്രേമിയുടെ ആത്യന്തികമായ ആനന്ദമാണ് ഈ മനുഷ്യന്‍…!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like